പിന്നണി ഗായികയാകാനൊരുങ്ങി ഇളയദളപതിയുടെ മകള്‍

single-img
3 February 2018

ചെന്നൈ: ഇളയദളപതി വിജയ്‌യുടെ ‘തെരി ബേബി’ ദിവ്യ സാഷ സിനിമ പിന്നണിരംഗത്തേക്ക്. വിജയ്‌യുടെ സൂപ്പര്‍ഹിറ്റ് സിനിമ തെരി’യുടെ കൈ്ളമാക്സില്‍ അതിഥിതാരമായി സ്ക്രീനില്‍ അരങ്ങേറ്റം കുറിച്ച കുഞ്ഞുതാരം അച്ഛന്‍െറ സിനിമയിലൂടെ തന്നെയാകും പാട്ടുകാരിയായും തുടക്കമിടുന്നതെന്നാണ് റിപ്പോര്‍ട്ട്.

ദളപതി62 എന്ന് വിളിക്കുന്ന അടുത്ത ചിത്രത്തിലോ 63ാം ചിത്രത്തിലോ ആയിരിക്കും ആരാധകര്‍ക്കായി ദിവ്യയുടെ പാട്ട് വിരുന്നായെത്തെുക. ഒൗദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. എ.ആര്‍. റഹ്മാനാണ് എ.ആര്‍. മുരുഗദോസ് സംവിധാനം ചെയ്യുന്ന ദളപതി62 ന് സംഗീതമൊരുക്കുന്നത്.

മലയാളി താരം കീര്‍ത്തി സുരേഷ് നായികയാകുന്ന ചിത്രം ദീപാവലിക്കാകും റിലീസ് ചെയ്യുക.
വിജയ്‌യുടെ അമ്മ ശോഭ ചന്ദ്രശേഖര്‍ ഏറെ പ്രശസ്തയായ പിന്നണി ഗായികയാണ്. വിജയ്‍യും തന്‍െറ സിനിമകളില്‍ ഹിറ്റ് പാട്ടുകള്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ട്.