ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ എലികളില്‍ നടത്തിയ  വാക്‌സിന്‍ പരീക്ഷണം വിജയമെന്ന് ഗവേഷകര്‍

single-img
3 February 2018

ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ എലികളില്‍ നടത്തിയ വാക്‌സിന്‍ പരീക്ഷണം വിജയമെന്ന് ഗവേഷകര്‍. ലിംഫോമ കാന്‍സറിനെതിരെ 90 എലികളില്‍ പരീക്ഷണങ്ങള്‍ നടത്തിയപ്പോള്‍ 87 എണ്ണവും പൂര്‍ണ്ണമായും രോഗത്തില്‍ നിന്നും മുക്തി നേടി. പുതുതായി വികസിപ്പിച്ച രാസസംയുക്തം കുത്തിവെച്ചപ്പോള്‍ കാന്‍സര്‍ ബാധിത കോശങ്ങളെ അത് നശിപ്പിക്കുന്നതായി കണ്ടെത്തിയെന്ന് ഗവേഷകര്‍ വ്യക്തമാക്കി.

ചുണ്ടെലികളിലെ പരീക്ഷണം വിജയമായതിനെ തുടര്‍ന്ന് മനുഷ്യരില്‍ പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ് ഗവേഷകര്‍. സയന്‍സ് ട്രാന്‍സ്ലേഷണല്‍ മെഡിസിന്‍ ജേര്‍ണലിലാണ് ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ക്യാന്‍സര്‍ ചികിത്സാ രംഗത്ത് വന്‍ കുതിപ്പാണ് സാധ്യമായിരിക്കുന്നതെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

സൂക്ഷമമായളവില്‍ രണ്ട് പ്രതിരോധ വര്‍ധക ഏജന്റ് ( ഇമ്മ്യൂണ്‍ സ്റ്റിമുലേറ്റിംഗ് ഏജന്റസ്) ക്യാന്‍സര്‍ മുഴകളിലേക്ക് കുത്തിവെച്ചായിരുന്നു പരീക്ഷണം. രണ്ട് ഏജന്റുകളെ ഒരുമിച്ച് പ്രയോഗിക്കുമ്പോള്‍ ശരീരമാസകലമുള്ള മുഴകള്‍ അപ്രത്യക്ഷമായി. സ്റ്റാന്‍ഫഡ് സര്‍വ്വകലാശലയിലെ ഓങ്കോളജി പ്രൊഫസര്‍ റൊണാള്‍ഡ് ലെവി ചൂണ്ടിക്കാട്ടി.

വിവിധങ്ങളായ കാന്‍സറുകളില്‍ നിന്നും മുക്തി നേടാന്‍ സഹായിക്കുന്നതാണ് പുതിയ കണ്ടുപിടിത്തമെന്ന് ഗവേഷകര്‍ കരുതുന്നു. ഇതില്‍ ഒരു രാസസംയൂക്തം മനുഷ്യരില്‍ പരീക്ഷിക്കാന്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്. മനുഷ്യരിലും വാക്‌സിന്‍ വിജയിക്കുമെന്നാണ് ഗവേഷകരുടെ പൂര്‍ണ്ണവിശ്വാസം.