വിനീതീൻറെ മാന്ത്രിക ഗോളിൽ ബ്ലാസ്റ്റേഴ്സിന് ജയം

single-img
3 February 2018

പുനെ: ഇഞ്ച്വറി ടൈമിലെ മാന്ത്രിക ഗോളുമായി മലയാളി താരം സി.കെ.വിനീത് രക്ഷകനായ നിർണായക മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം. എഫ്.സി. പുനെ സിറ്റിക്കെതിരെ കളി തീരാൻ ഒരു മിനിറ്റ് മാത്രം ബാക്കി നിൽക്കെ ആണ് 2-1 ന് വിനീതീൻറെ ചിറകിലേറി മഞ്ഞപ്പട കുതിച്ചത്.

ജയത്തോടെ പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്സ് അഞ്ചാമതെത്തി.

ഗോൾരഹിതമായ ആദ്യപകുതിക്ക് ശേഷം 58 മിനിറ്റിൽ ജാക്കിചന്ദ് സിങ്ങിലൂടെ ബ്ലാസ്റ്റേഴ്സ് ആണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ, 78 മിനിറ്റിൽ പെനാൽറ്റിയിലൂടെ പുനെ ഗോൾ മടക്കിയതോടെ കളി സമനിലയിലായി. എമിലിയാനോ അൽഫാരോ ആണ് ആതിഥേയർക്കായി ഗോൾ നേടിയത്. പ്ലേഓഫ് സാധ്യത നിലനിർത്താൻ ജയം അനിവാര്യമായിരുന്ന ബ്ലാസ്റ്റേഴ്സിനായി താരങ്ങൾ തകർപ്പൻ കളി പുറത്തെടുത്തതിൻറെ ഫലമാണ് 93 മിനിറ്റിൽ പിറന്ന വിജയഗോൾ.