ഇത് രാഹുല്‍ ദ്രാവിഡിന്റെ ആത്മാര്‍ത്ഥതക്കുള്ള പ്രതിഫലം; ഇന്ത്യന്‍ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബി.സി.സി.ഐ; ദ്രാവിഡിന് 50 ലക്ഷം, ഓരോ കളിക്കാരനും 30 ലക്ഷം വീതം

single-img
3 February 2018

മുംബൈ: അണ്ടർ 19 ലോകകപ്പ് കിരീട ജേതാക്കൾ ആയതിന് പിന്നാലെ ഇന്ത്യന്‍ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബി.സി.സി.ഐ. പരിശീലകനായ രാഹുല്‍ ദ്രാവിഡിന് 50 ലക്ഷം രൂപ, ഓരോ കളിക്കാരനും 30 ലക്ഷം രൂപ എന്നിങ്ങനെയാണ് ബി.സി.സി.ഐയുടെ പ്രഖ്യാപനം.

ഫീല്‍ഡിങ് കോച്ച്‌ അഭയ് ശര്‍മ്മ, ബൗളിങ് കോച്ച്‌ പരസ് മാംബെരി എന്നിവരടങ്ങുന്ന സപ്പോര്‍ട്ടിങ് സ്റ്റാഫിന് 20 ലക്ഷം രൂപ വീതവും ലഭിക്കും

ഇന്ത്യയുടെ അഭിമാനമായി മാറിയ യുവടീമിനെ ബിസിസിഐയുടെ താത്ക്കാലിക കമ്മിറ്റി അധ്യക്ഷന്‍ വിനോദ് റായി അഭിനന്ദിച്ചു. ഇത് രാഹുല്‍ ദ്രാവിഡിന്റെ ആത്മാര്‍ത്ഥതക്കുള്ള പ്രതിഫലമാണെന്നും വിനോദ് റായ് വ്യക്തമാക്കി.