വിമന്‍ ഇന്‍ സിനിമാ കളക്ടീവിന് പിന്നാലെ ഭാഗ്യലക്ഷ്മിയുടെ അധ്യക്ഷതയിൽ മലയാള സിനിമയില്‍ വീണ്ടും ഒരു വനിതാ കൂട്ടായ്മ

single-img
3 February 2018

തിരുവനന്തപുരം: ഫെഫ്കയുടെ നേതൃത്വത്തിൽ മലയാള സിനിമയില്‍ വീണ്ടും ഒരു വനിതാ കൂട്ടായ്മ. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ അധ്യക്ഷതയിൽ കൊച്ചിയിലായിരുന്നു പുതിയ സംഘടനയുടെ ആദ്യ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം സിനിമയിലെ സ്ത്രീകളുടെ നേതൃത്വത്തില്‍ രൂപീകരിച്ച വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന സംഘടനയ്ക്ക് പിന്നാലെയാണ് ഭാഗ്യലക്ഷ്മിയുടെ അധ്യക്ഷതയിൽ ഇപ്പോൾ പുതിയൊരു സംഘടന.

വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന സംഘടനയുടെ രൂപീകരണ വേളയിൽ ഇതേ കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും പറഞ്ഞ് നിരവധി വനിതാ സിനിമാ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ സംഘടനയെന്നും പരക്കെ ആക്ഷേപമുയരുന്നുണ്ട്.