video, Videos

ഒരു തിമിംഗലം മനുഷ്യ ശബ്ദം അനുകരിച്ചാല്‍ എങ്ങനെയിരിക്കും?; ഈ വീഡിയോ കണ്ടുനോക്കൂ

മനുഷ്യ ശബ്ദം അനുകരിച്ച് ഒരു തിമിംഗലം. ഫ്രാന്‍സിലാണ് മനുഷ്യ ശബ്ദം അനുകരിക്കുന്ന കൊലയാളി തിമിംഗലം ഉള്ളതെന്ന് ഒരു കൂട്ടം ഗവേഷകര്‍ പറയുന്നു. 14 വയസുള്ള വിക്കിയെന്ന കൊലയാളി തിമിംഗലമാണ് അത്.

ഫ്രാന്‍സിലെ ആന്റീബ്‌സ് നഗരത്തിലുള്ള മറൈന്‍ അക്വേറിയത്തിലാണ് വിക്കിയുള്ളത്. ശബ്ദം മാത്രമല്ല മനുഷ്യര്‍ ഉപയോഗിക്കുന്ന പല വാക്കുകളും ഈ തിമിംഗലം പറയുമത്രേ. ഹലോ, ആമി, ബൈ ബൈ എന്നിങ്ങനെ പല വാക്കുകളും വിക്കി പറയുന്നുണ്ട്.

പക്ഷികളും ചില സസ്തനികളും മനുഷ്യ ശബ്ദം അനുകരിച്ചതായി നേരത്തെ റിപ്പോര്‍ട്ടുവന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു തിമിംഗലം ഈ കൂട്ടത്തില്‍ പെടുന്നത്. ദക്ഷിണകൊറിയയിലെ ഒരു മൃഗശാലയിലെ ഒരു ആന മനുഷ്യ ശബ്ദം അനുകരിച്ചതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.