മരുഭൂമിക്ക് കുളിരേകുന്ന ഒരു തടാകമുണ്ട് യു.എ ഇയില്‍

single-img
2 February 2018

അല്‍ ഐന്‍: മരുഭൂമിക്ക് കുളിരേകുന്ന ഒരു തടാകമുണ്ട് യു.എ ഇയില്‍. യു.എ.ഇയുടെ ഉദ്യാന നഗരമായ അല്‍ ഐനിലാണ് മനോഹരമായ തടാകം. അലൈന്‍ നഗരത്തില്‍ നിന്നും മുപ്പതു കിലോമീറ്റര്‍ അകലെയാണ് പ്രകൃതിയുടെ വരദാനമായ ഈ തടാകം.

ജബല്‍ ഹഫീത് മലനിരയില്‍ നിന്നും പതിനഞ്ചു കിലോമീറ്റര്‍ ആണ് ദൂരം. തടാകത്തിന്റെ പുലര്‍കാല ദൃശ്യവും, അസ്തമന ദൃശ്യവും ആസ്വദിക്കുവാനും, ക്യാമറയില്‍ പകര്‍ത്തുവാനും നിരവധി സ്വദേശികളും, വിദേശികളും ഇവിടെ എത്തുന്നു. കുടുംബസമേതം ദിനം പ്രതി സഞ്ചാരികളുടെ വര്‍ധന കണക്കിലെടുത്തു യാത്രാ സൗകര്യങ്ങളും, ഇരിപ്പിടങ്ങളുമെല്ലാം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

തിലാപ്പിയ മത്സ്യങ്ങള്‍ ധാരാളമായി കാണപ്പെടുന്ന തടാകമാണ് ഇത്. അതുകൊണ്ടാകാം തിലാപ്പിയ ഡെസര്‍ട്ട് ലൈന്‍ എന്നാണു ഈ തടാകങ്ങള്‍ക്കുള്ള പേര്. ദേശാടന പക്ഷികളുടെ പുതിയ ആവാസ കേന്ദമാണിത്. പക്ഷികള്‍ കൂട്ടമായും, അല്ലാതെയും.

മനോഹരമായ രൂപമുള്ള മണല്‍ കൂനയ്ക്കിടെയാണ് തടാകം സ്ഥിതി ചെയ്യുന്നത് എന്നതും മറ്റൊരു മനോഹര കാഴ്ചയാണ് സമ്മാനിക്കുന്നത്. മരുഭൂമിക്ക് നടുവില്‍ വിസ്മയമാകുന്ന ഈ തടാകം യു.എ.ഇ യുടെ വിനോദ സഞ്ചാര ഭൂപടത്തില്‍ പുതിയ ലക്ഷ്യകേന്ദ്രമാകുകയാണ്.