തൃശൂര്‍ ജില്ലയില്‍ ഭൂചലനം

single-img
2 February 2018


തൃശൂര്‍: ഇന്നു വെളുപ്പിനു 6.19നാണ് തൃശൂര്‍ ജില്ലയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 2.4 രേഖപ്പെടുത്തിയ ഭൂചലനമാണ് സംഭവിച്ചത്. പൂമല ഡാം ആയിരുന്നു പ്രഭവകേന്ദ്രം. ജില്ലയില്‍ ഒരാഴ്ച മുന്‍പുണ്ടായ ചലനത്തെക്കാള്‍ കൂടുതലാണിത്.

എന്നാല്‍ അപകടകരമായ അവസ്ഥ ഇല്ലെന്നു വിദഗ്ധര്‍ പറഞ്ഞു. റിക്ടര്‍ സ്‌കെയിലില്‍ അഞ്ചുവരെ രേഖപ്പെടുത്തുന്നവ താരതമ്യേന അപകടമില്ലാത്ത ചലനങ്ങളാണ്.