ചുംബനരംഗത്തിനായി 55 റീടേക്കുകള്‍ക്ക് കാരണം അയാള്‍; ടെന്‍ഷന്‍ കാരണം മദ്യക്കുപ്പിയുടെ പകുതിയും കുടിച്ചു തീര്‍ത്തെന്ന് രാഖി സാവന്ത്

single-img
2 February 2018

വിവാദങ്ങളുടെ കളിത്തോഴിയാണ് രാഖി സാവന്ത്. പുതിയ ചിത്രത്തിലെ ചുംബനരംഗത്തിനായി 55 റീടേക്കുകള്‍ വേണ്ടി വന്നുവെന്ന രാഖിയുടെ കമന്റാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. മയക്കുമരുന്നിന് അടിമപ്പെടുന്ന സ്ത്രീയായാണ് രാഖി അഭിനയിക്കുന്നത്.

ടേക്കുകള്‍ ശരിയാകാതെ വന്നപ്പോള്‍ ടെന്‍ഷന്‍ കാരണം മദ്യക്കുപ്പിയുടെ പകുതിയും കൂടിച്ചു തീര്‍ക്കേണ്ടി വന്നെന്നും രാഖി പറഞ്ഞു. ഇതിനെല്ലാം കാരണം മിഖ സിങ്ങാണെന്നും നടി ആരോപിക്കുന്നു. പാര്‍ട്ടിക്കിടയില്‍ അപ്രതീക്ഷിതമായി മിഖ സിങ്ങ് രാഖി സാവന്തിനെ ലിപ് ലോക്ക് ചെയ്ത സംഭവം ചര്‍ച്ചയായിരുന്നു.

സിനിമയിലെ ചുംബനരംഗം ഷൂട്ട് ചെയ്യുമ്പോള്‍ മിഖയെ ഓര്‍മ്മ വരുന്നത് കാരണം അഭിനയിക്കാന്‍ കഴിയുന്നില്ലെന്നും, ആരോ തന്നെ ഉപദ്രവിക്കാന്‍ വരുന്നതായാണ് തോന്നുന്നതെന്നും രാഖി പറയുന്നു. ചുംബനരംഗം ഒഴിവാക്കാന്‍ കഴിയാത്തത് കാരണം രംഗം പൂര്‍ത്തിയാക്കുവാന്‍ മദ്യത്തിന്റെ സഹായം വേണ്ടി വന്നുവെന്നും താരം വ്യക്തമാക്കി.