ഓഖിയുടെ പശ്ചാത്തലത്തില്‍ തീരദേശ മേഖലയ്ക്ക് 2000 കോടിയുടെ പ്രത്യേക പാക്കേജ്

single-img
2 February 2018


തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച കേരളത്തിന്റെ തീരദേശ മേഖലയെ പരാമര്‍ശിച്ചുകൊണ്ടാണ് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണം ആരംഭിച്ചത്. തീരദേശത്തിനായി 2000 കോടിയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു.

സാമ്പത്തികനേട്ടങ്ങളില്‍ കേരളം നമ്പര്‍ വണ്‍ ആണെന്ന് ധനമന്ത്രി പറഞ്ഞു. ഓഖി ദുരന്തം ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ കൈക്കൊള്ളേണ്ട പ്രവര്‍ത്തനങ്ങളില്‍ ഒരു മാതൃകയാണ്. വര്‍ഗീയതയ്ക്കു മുന്നില്‍ കേരളം അഭേദ്യമായ കോട്ടയാണെന്നും ധനമന്ത്രി വ്യക്തമാക്കി.

ബജറ്റ് പ്രഖ്യാപനങ്ങള്‍

തീരദേശഗ്രാമങ്ങളില്‍ വൈ–ഫൈ സംവിധാനം ഏര്‍പ്പെടുത്തും

മല്‍സ്യമേഖലയുടെ മൊത്തം അടങ്കല്‍ 600 കോടി

കിഫ്ബിയില്‍ നിന്ന് 900 കോടിയുടെ നിക്ഷേപം.

മല്‍സ്യബന്ധന തുറമുഖ വികസനത്തിന് 584 കോടി വായ്പയെടുക്കും

തീരദേശത്തെ വികസനപദ്ധതികള്‍ക്ക് ഡിപിആര്‍ തയ്യാറാക്കാന്‍ 10 കോടി രൂപ വകയിരുത്തി.

എല്ലാ തീരദേശസ്‌കൂളുകളും നവീകരണപട്ടികയില്‍.

ന്യായവിലയ്ക്ക് നല്ല കോഴിയിറച്ചി ലഭ്യമാക്കുന്നതിനായി കുടുംബശ്രീ വഴി ജനകീയ ഇടപെടല്‍ ഉറപ്പാക്കും. കുടുംബശ്രീയുടെ കോഴി വളര്‍ത്തല്‍ എല്ലാ പഞ്ചായത്തിലും ഉറപ്പാക്കും.

ഓഖി ദുരന്തം പോലെയാണ് നോട്ടുനിരോധനം തകര്‍ച്ചയുണ്ടാക്കിയതെന്ന്. ഒന്നു പ്രകൃതിനിര്‍മിതമെങ്കില്‍ രണ്ടാമത്തേത് മനുഷ്യനിര്‍മിതമെന്ന് ധനമന്ത്രി.

ജിഎസ്ടി ഭരണസംവിധാനം ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ല. ജിഎസ്ടി നടപ്പാക്കലിലെ അപാകത സംസ്ഥാനത്തിന് തിരിച്ചടിയായി.