ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഐഫോണ്‍ ഓര്‍ഡര്‍ ചെയ്തു: കിട്ടിയത് വാഷിംഗ് സോപ്പ്

single-img
2 February 2018

ഓണ്‍ലൈന്‍ വ്യാപാര ഭീമന്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഐഫോണ്‍ ഓര്‍ഡര്‍ ചെയ്ത മുംബയ് സ്വദേശിയും സോഫ്‌റ്റ്വെയര്‍ എന്‍ജിനീയറുമായ തബ്രേജ് മെഹബൂബ് എന്ന 26കാരന് ലഭിച്ചത് തുണി അലക്കാനുള്ള സോപ്പ്. ജനുവരിയിലാണ് യുവാവ് ഐഫോണ്‍ 8 ഫ്‌ലിപ്പ്കാര്‍ട്ട് വഴി ഓര്‍ഡര്‍ ചെയ്തത്.

ഫോണിന്റെ വിലയായ 55,000 രൂപ അടയ്ക്കുകയും ചെയ്തു. തുടര്‍ന്ന് ജനുവരി 22ന് വീട്ടില്‍ ലഭിച്ച ഫ്‌ലിപ്പ്കാര്‍ട്ടിന്റെ ബോക്‌സില്‍ ഐഫോണിന് പകരം ഉണ്ടായിരുന്നത് വാഷിംഗ് സോപ്പായിരുന്നെന്ന് തബ്രേജ് പറയുന്നു. ഇതുസംബന്ധിച്ച് കമ്പനിയ്‌ക്കെതിരെ തബ്രേജ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, സംഭവത്തെ കുറിച്ച് ഫ്‌ളിപ്പ്കാര്‍ട്ട് അന്വേഷണം ആരംഭിച്ചതായി കമ്പനി വക്താവ് അറിയിച്ചു.