ഞാന്‍ ഹിന്ദുവിന്റെ ശത്രുവല്ല; കമല്‍ ഹാസന്‍

single-img
2 February 2018

ചെന്നൈ: തന്നെ ഹിന്ദുവിരുദ്ധനായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടന്‍ കമല്‍ ഹാസന്‍. ‘ആനന്ദവികടന്‍’ എന്ന തമിഴ് മാഗസിനില്‍ എഴൂതുന്ന തന്‍െറ കോളത്തിലാണ് ഉലകനായകന്‍ നിലപാട് വ്യക്തമാക്കിയത്. താന്‍ ഹിന്ദുവിന്‍െറ ശത്രുവല്ലെന്ന് അദേഹം പറഞ്ഞു.

‘എന്‍െറ സഹോദരനും (അന്തരിച്ച ചന്ദ്രഹാസന്‍) മകളും (ശ്രുതി) ദൈവവിശ്വാസമുള്ള ഹിന്ദുക്കളാകുമ്പോള്‍ എനിക്ക് എങ്ങനെയാണ് ഹിന്ദുവിന്‍െറ ശത്രുവാകാന്‍ കഴിയുക? ഹിന്ദുവിന്റെ എന്നല്ല, ഞാന്‍ ആരുടെയും ശത്രുവല്ല. ഇസ്ലാമിനെയും ക്രിസ്തുമതത്തെയും ഇതേ രീതിയിലാണ് കാണുന്നത്. മഹാത്മ ഗാന്ധി, ബി.ആര്‍. അംബേദ്കര്‍, പെരിയാര്‍ എന്നിവരെ എന്‍െറ ഗുരുക്കന്മാരായാണ് കാണുന്നത്. അവരെ ഒരുപോലെ ബഹുമാനിക്കുന്നു. ഇത് വോട്ട് നേടാന്‍ വേണ്ടിയല്ല ഞാന്‍ പറയുന്നത്,’ കമലഹാസന്‍ വിശദമാക്കുന്നു.

ഫെബ്രുവരി 21 ന് രാമേശ്വരത്ത് പാര്‍ട്ടിക്ക് പേരിട്ട് രാഷ്ട്രീയ പ്രവേശനം നടത്തുന്നതിന് മുന്നോടിയായാണ് ഉലകനായകന്‍ തനിക്കെതിരെയുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള ശ്രമവുമായി രംഗത്തത്തെിയിരിക്കുന്നത്. സ്വയം ഹിന്ദുക്കളെന്ന് വിളിക്കുന്നവര്‍ക്ക് ഒരിക്കലും തീവ്രവാദം ഭൂഷണമല്ലെന്ന് മുമ്പ് മാഗസിന്‍ കോളത്തില്‍ കമല്‍ഹാസന്‍ എഴുതിയിരുന്നു. ഇത് വന്‍ വിവാദമാകുകയും എതിരാളികള്‍ ഉപയോഗപ്പെടുത്തുകയും ചെയ്തതോടെയാണ് കമല്‍ തന്‍െറ ഭാഗം വിശദമാക്കിയത്. നാളെ നമദെ എന്ന പേരില്‍ നടക്കുന്ന സംസ്ഥാന പര്യടനത്തില്‍ ജനങ്ങളുമായി നേരിട്ട് സംവദിക്കുമെന്ന് കമല്‍ ഹാസന്‍ പറഞ്ഞു. ഇതിലൂടെ നിലവിലെ രാഷ്ട്രീയ അന്തരീക്ഷത്തിന് മാറ്റം വരുത്തുകയാണ് ലക്ഷ്യമിടുന്നതെന്നും അദേഹം പറയുന്നു.