വിശ്വസിച്ചാലും ഇല്ലെങ്കിലും ഇതൊരു കേക്കാണ്; ഇന്റര്‍നെറ്റില്‍ താരമായി ‘മഴത്തുള്ളി കേക്ക്’

single-img
2 February 2018

കേക്കുകള്‍ പല രൂപത്തിലും രുചിയിലുമുണ്ട്. കേക്കില്‍ പുതിയ പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയുമാണ്. എന്നാല്‍ മഴത്തുള്ളിയുടെ രൂപത്തിലൊരു കേക്ക് എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പറ്റുമോ? വിശ്വസിച്ചാലും ഇല്ലെങ്കിലും അത്തരമൊരു പരീക്ഷണം കൂടി നടന്നു.

സംഭവം അങ്ങ് ജപ്പാനിലാണ്. മഴത്തുള്ളിയുടെ രൂപത്തിലൊരു കേക്ക്. രൂപത്തില്‍ മാത്രമല്ല രുചിയിലും. എന്തായാലും മഴത്തുള്ളി കേക്ക് ഇന്റര്‍നെറ്റില്‍ ഇടം പിടിക്കുകയും ചെയ്തു. മഴത്തുള്ളിയുടെ സ്വഭാവ സവിശേഷതയും ഈ കേക്കിനുണ്ട്. കാരണം പാകപ്പെടുത്തി മുപ്പത് മിനുട്ടിനുള്ളില്‍ കേക്ക് കഴിക്കണം.

തെക്കന്‍ ജാപ്പനീസ് മലനിരകളില്‍ നിന്നുള്ള വെള്ളമാണ് കേക്കുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. ഈ മലനിരകളില്‍ നിന്നുള്ള വെള്ളത്തിന് പ്രത്യേക സ്വദാണെന്നാണ് ജപ്പാന്‍കാരുടെ വിശ്വാസം. കിനാകോ എന്ന് വിളിക്കുന്ന വറുത്തെടുത്ത സോയാബീന്‍ പൊടി, കുരോമസ്തു എന്ന പഞ്ചസാര സിറപ്പ് എന്നിവയ്‌ക്കൊപ്പമാണ് മഴത്തുള്ളി കേക്ക് വിളമ്പുന്നത്.