ബജറ്റ് സാധാരണക്കാരന് ഒപ്പമായിരിക്കും: മന്ത്രി തോമസ് ഐസക്

single-img
2 February 2018


തിരുവനന്തപുരം: ജനക്ഷേമ ബജറ്റായിരിക്കും ഇന്ന് കേരള നിയമസഭയില്‍ അവതരിപ്പിക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്. സാമൂഹിക സുരക്ഷക്ക് പ്രാധാന്യം നല്‍കുന്ന ബജറ്റ് സാധാരണക്കാരന് ഒപ്പമായിരിക്കുമെന്നതില്‍ സംശയമില്ലെന്ന് മന്ത്രി പറഞ്ഞു.

ചെലവുചുരുക്കലിന് നടപടികളുണ്ടാകും. അതിന്‍ൊപ്പം പുതിയ വ്യവസായങ്ങള്‍ക്ക് ഊന്നല്‍ നല്‍കും. പ്രവാസികള്‍ക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യം കണക്കിലെടുക്കും. കെ.എസ്.ആര്‍.ടി.സിക്കായി പ്രഖ്യാപനമുണ്ടാകും. ബജറ്റ് അവതരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കേന്ദ്രബജറ്റിനെതിരെ രൂക്ഷമായ ഭാഷയില്‍ മന്ത്രി പ്രതികരിച്ചു. സാമ്പത്തിക അച്ചടക്കം പാലിക്കാതെയാണ് സംസ്ഥാനങ്ങളെ കേന്ദ്രം നിയന്ത്രിക്കുന്നതെന്ന് അദേഹം പറഞ്ഞു. സംസ്ഥാനങ്ങളുടെ കടമെടുക്കല്‍ പരിധി ഉയര്‍ത്തണമെണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.