‘മരുഭൂമി പൊതിഞ്ഞു നില്‍ക്കുന്ന മഞ്ഞു പാളികള്‍’: മഞ്ഞുവീണ സൗദി കാണാന്‍ വന്‍ തിരക്ക്

single-img
1 February 2018

സൗദി: ഗള്‍ഫിലെ കാഴ്ചകളില്‍ വിസ്മയം തീര്‍ത്തു സൗദിയിലെ തബൂക്കിലെ മഞ്ഞു വീഴ്ച്ച. സൗദിയിലെ തബൂക്കില്‍ എത്തിയാല്‍ മരുഭൂമി പൊതിഞ്ഞു നില്‍ക്കുന്ന മഞ്ഞു പാളികള്‍ കാണാം. മരുഭൂമിയിലും മലനിരകളിലുമുള്ള മഞ്ഞു കാണാന്‍ സ്വദേശികളും വിദേശികളുമടക്കം നൂറുകണക്കിനുപേരാണ് ഇവിടെ എത്തുന്നത്.

ജോര്‍ദ്ദാനോട് അതിര്‍ത്തി പങ്കിടുന്ന സൗദിയിലെ തബൂക്ക് തണുപ്പിന്റെ നാടാണ്. ഗള്‍ഫിലെ മറ്റു പ്രദേശങ്ങള്‍ വെച്ചു നോക്കുമ്പോള്‍ തബൂക്കിലെ മഞ്ഞു മൂടിക്കിടക്കുന്ന മരുഭൂമികളും, മല നിരകളും കാണേണ്ട കാഴ്ചയാണ്. സൗദിയിലെ ദൂര ദിക്കുകളില്‍ നിന്ന് പോലും മഞ്ഞുകട്ടകള്‍ കാണാനും അവ കയ്യില്‍ കോരി എടുക്കാനും അത് ഉപയോഗിച്ച് വിവിധ രൂപങ്ങള്‍ ആക്കുവാനുമെല്ലാം നിരവധിപേരാണ് ഇവിടെ എത്തുന്നത്.

സൗദി അറേബ്യയിലെ തബൂക്കിന്റെ വിവിധ പ്രദേശങ്ങളായ ദഹാര്‍, അലക്ഖര്‍, കഹര്‍, ലോസ് മല മുകള്‍ എന്നിവിടങ്ങളിലാണ് കനത്ത മഞ്ഞു വീഴ്ച ഉണ്ടാകുന്നത്. മഞ്ഞു കുറച്ചു ദിവസങ്ങള്‍ കൂടി തുടരും എന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളും പറയുന്നത്..

ഇ വാര്‍ത്ത ബ്യൂറോ സൗദി