എ.കെ. ശശീന്ദ്രന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; പൂച്ചക്കുട്ടിയെയും കയ്യിലെടുത്ത് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ റാലി

single-img
1 February 2018

എ.കെ. ശശീന്ദ്രന്‍ മന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ നിന്ന് പ്രതിപക്ഷം വിട്ടുനിന്നു. ഫോണ്‍കെണി കേസില്‍ കുറ്റവിമുക്തനായതോടെയാണ് എ.കെ ശശീന്ദ്രന്റെ മന്ത്രിസഭാ പുനഃപ്രവേശം. ഇതിനിടെ എ.കെ.ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കിയതിനെതിരെ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിലേക്ക് ലജ്ജാദിന റാലി നടത്തി.

പൂച്ചക്കുട്ടിയെയും കയ്യിലെടുത്തായിരുന്നു റാലി. കെ.മുരളീധരന്‍ എം.എല്‍.എ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. ഇത്തിക്കരപ്പക്കിയേയും വെള്ളായണിപ്പരമുവിനെയുമൊക്കെയാണ് ഇപ്പോള്‍ മന്ത്രിസഭയിലേക്ക് കയറ്റി ഇരുത്തുന്നതെന്ന് മുരളീധരന്‍പറഞ്ഞു.

ശശീന്ദ്രന്‍ മന്ത്രി സ്ഥാനത്തേക്ക് വീണ്ടുമെത്തുന്നത് സാങ്കേതികമായും ധാര്‍മികമായും തെറ്റാണെന്നും ഈ തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും കെ.മുരളീധരന്‍ ആവശ്യപ്പെട്ടു.