സായി പല്ലവിയുടെ അഹങ്കാരം സഹിക്കാന്‍ കഴിയുന്നില്ലെന്ന് നടന്റെ വെളിപ്പെടുത്തല്‍

single-img
1 February 2018


പ്രേമം എന്ന ഒറ്റചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ ചേക്കേറിയ താരമാണ് സായി പല്ലവി. ദുല്‍ഖര്‍ സല്‍മാന്റെ കലി എന്ന ചിത്രത്തിന് ശേഷം അന്യഭാഷാ ചിത്രങ്ങളിലാണ് സായി ശ്രദ്ധ നല്‍കിയത്. എന്നാല്‍ സായി പല്ലവിക്കെതിരെ ആരോപണങ്ങളുമായി തെലുങ്ക് താരം നാഗശൗര്യ രംഗത്തെത്തിയിരിക്കുകയാണ്.

ഫിദ എന്ന ചിത്രത്തിന്റെ വിജയത്തിന് കാരണം സായി പല്ലവി മാത്രമല്ലെന്നും, തെലുങ്ക് ഇന്‍ഡസ്ട്രിയിലെ ഏറ്റവും വലിയ നടിയാണെന്നുമാണ് സായി പല്ലവിയുടെ വിചാരമെന്നും സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നാഗശൗര്യ ആരോപിച്ചു.

സെറ്റില്‍ പതിവായി താമസിച്ചാണ് എത്താറ്. അനാവശ്യകാര്യങ്ങള്‍ക്ക് വരെ ബഹളം വയ്ക്കും. താരത്തിന്റെ പെരുമാറ്റം അസഹനീയമാണെന്നും നാഗശൗര്യ പറഞ്ഞു. കാനം എന്ന തെലുങ്ക് ചിത്രത്തിലാണ് നാഗശൗര്യയും സായി പല്ലവിയും ജോഡികളായി അഭിനയിച്ചത്.

നേരത്തെ മിഡില്‍ ക്ലാസ് അബ്ബായി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ സഹതാരവുമായി വഴക്കുണ്ടാക്കിയതിനെ തുടര്‍ന്ന് സായി പല്ലവി സെറ്റില്‍ നിന്നും ഇറങ്ങിപ്പോയതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ധനുഷ് നായകനാകുന്ന മാരി 2വിലാണ് സായി പല്ലവി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സൂര്യയെ നായകനാക്കി സെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും സായി ആണ് നായിക.