‘സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വീഡിയോയിലുള്ളത് റിമിയല്ല’

single-img
1 February 2018

Ganamela yil rimi Tomy adikkunnu thirichu rimi Tomy kkum adi kittunnu.malappuram kaalikaavil nadannath.

Posted by Najeeb Mather on Wednesday, January 31, 2018

ഗാനമേളയില്‍ പാടിക്കൊണ്ടിരിക്കവേ തന്നെ ശല്യം ചെയ്തയാളെ റിമി ടോമി തല്ലുന്നുവെന്ന പേരില്‍ ഒരു വീഡിയോ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. എന്നാല്‍ റിമിയുടെ പേരില്‍ വീഡിയോ വൈറലായതോടെ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കി റിമിയുടെ ഭര്‍ത്താവ് റോയ്‌സ് രംഗത്തെത്തി.

തനിക്കും ഈ വീഡിയോ ലഭിച്ചിരിന്നുവെന്നും എന്നാല്‍ വീഡിയോയില്‍ ഉള്ളത് റിമിയല്ലന്നും അദ്ദേഹം വ്യക്തമാക്കി. റിമി ആരെയും തല്ലിയിട്ടില്ലെന്നു മാത്രമല്ല, ഗാനമേളകള്‍ക്കിടയില്‍ സ്റ്റേജില്‍ നിന്നിറങ്ങി പാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന പതിവ് റിമിക്കില്ല. നടക്കാത്തൊരു സംഭവത്തിലേക്ക് റിമിയുടെ പേര് വലിച്ചിഴക്കുന്നതില്‍ നല്ല വിഷമമുണ്ടെന്നും റോയ്‌സ് വ്യക്തമാക്കി.

ഒരു ഓണ്‍ലൈന്‍ മാദ്ധ്യമത്തിനോടാണ് റോയ്‌സ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, ശബാന എന്ന ഗായികയുടെ വീഡിയോയാണ് റിമിയുടെ പേരില്‍ പ്രചരിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്. താന്‍ നേരിട്ട അനുഭവം വിവരിച്ച് ഫെയ്‌സ്ബുക്ക് ലൈവിലെത്തി ശബാന തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.