‘എലി കുളിക്കുന്ന’ ദൃശ്യങ്ങള്‍ കൗതുകമാകുന്നു

single-img
1 February 2018

പട്ടിയും പൂച്ചയുമൊക്കെ പൈപ്പിന്‍ ചുവട്ടിലും ചെറിയ ജലാശയങ്ങളിലുമൊക്കെ കുളിക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും കുളിമുറിയില്‍ കയറി ഒരു എലി കുളിക്കുന്നത് കാണുന്നത് ആദ്യമായാണ്. പെറുവിലെ ഹുവാറാസ് നഗരത്തിലാണ് രസകരമായ ഈ സംഭവം നടന്നത്.

കുളിമുറിക്കുള്ളിലെ സിങ്കിനുള്ളില്‍ രണ്ടുകാലില്‍ നിവര്‍ന്നു നിന്നായിരുന്നു എലിയുടെ വിസ്തരിച്ചുള്ള കുളി. സേപ്പുലായനിയുപയോഗിച്ച് ശരീരമെല്ലാം തേച്ചുകഴുകിയായിരുന്നു എലിയുടെ നീരാട്ട്.