എന്തൊക്കെ സാധനങ്ങള്‍ക്ക് വില കൂടും, കുറയും എന്നറിയാം…

single-img
1 February 2018

ന്യൂഡല്‍ഹി: ബഡ്ജറ്റില്‍ എക്‌സൈസ് തീരുവ ഉയര്‍ത്തിയതോടെ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് വില കൂടും. മൊബൈല്‍ ഹാന്‍ഡ് സെറ്റുകള്‍, കാറുകള്‍, മോട്ടോര്‍സൈക്കിള്‍, ഫ്രൂട്ട് ജ്യൂസ്, പെര്‍ഫ്യൂം, ചെരുപ്പുകള്‍ എന്നിവയ്ക്ക് വില കൂടുമെന്ന് അരുണ്‍ ജയ്റ്റ്‌ലി.

ജിഎസ്ടി നിലവില്‍ വന്നതോടെ ഉല്‍പ്പന്നങ്ങളുടെ നികുതി നിശ്ചയിക്കേണ്ടത് ജിഎസ്ടി കൗണ്‍സിലാണെങ്കിലും ബജറ്റില്‍ പല ഉല്‍പന്നങ്ങള്‍ക്കും ജയ്റ്റ്‌ലി, ഇറക്കുമതി തീരുവ കൂട്ടുകയും കുറയ്ക്കുകയും ചെയ്തതോടെ പല ഉല്‍പന്നങ്ങളുടേയും വിലയില്‍ വ്യത്യാസമുണ്ടായിട്ടുണ്ട്. കശുവണ്ടിയുടെ ഇറക്കുമതി തീരുവ അഞ്ച് ശതമാനത്തില്‍ നിന്നും 2.5 ശതമാനമാക്കി കുറച്ചു.

വില കൂടുന്നവ

*സിഗററ്റ്
*കാറുകള്‍, മോട്ടോര്‍ സൈക്കിളുകള്‍
*മൊബൈല്‍ ഫോണുകള്‍, ലാപ് ടോപ്പ്
*സ്വര്‍ണം, വെള്ളി
*സണ്‍ഗ്‌ളാസുകള്‍
*പച്ചക്കറികള്‍, ഓറഞ്ച്
* പെര്‍ഫ്യൂമുകള്‍
*സണ്‍സ്‌ക്രീന്‍ ലോഷന്‍
*ഡിയോഡറന്റുകള്‍
*സെന്റുകള്‍, ടോയ്‌ലറ്റ് സ്‌പ്രേകള്‍
*ട്രക്കുകളുടേയും ബസുകളുടേയും റേഡിയല്‍ ടയറുകള്‍
*സില്‍ക്ക് തുണിത്തരങ്ങള്‍
*ചെരുപ്പുകള്‍, മെഴുക് തിരി, ലൈറ്ററുകള്‍
*വജ്രം, നിറമുള്ള രത്‌നക്കല്ലുകള്‍
*ഇമിറ്റേഷന്‍ ആഭരണങ്ങള്‍
*സ്മാര്‍ട്ട് വാച്ചുകള്‍,വാച്ചുകള്‍, ക്‌ളോക്കുകള്‍
*എല്‍.സി.ഡി, എല്‍.ഇ.ഡി ടി.വികള്‍
*ഫര്‍ണിച്ചര്‍
*മെത്തകള്‍
*ലൈറ്റുകള്‍
*ഭക്ഷ്യ എണ്ണകള്‍
*ആഫ്ടര്‍ ഷേവ്
*ദന്തപരിപാലന വസ്തുകള്‍
*വെജിറ്റബിള്‍ ഓയില്‍
*ജ്യൂസ്
*ചൂണ്ട, മീന്‍ വല
*വീഡിയോ ഗെയിം
*കളിപ്പാട്ടങ്ങള്‍
*സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍
*സൗന്ദര്യ വര്‍ധക വസ്തുക്കള്‍
*ഒലിവ് ഓയില്‍
*ടൂത്ത്‌പേസ്റ്റ്
*ശുദ്ധീകരിച്ച ഓയില്‍
*ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍
*പാന്‍ മസാല

വില കുറയുന്നവ

*കോക്‌ളിയര്‍ ഇംപ്‌ളാന്റിനുള്ള അസംസ്‌കൃത വസ്തുക്കള്‍
*സംസ്‌കരിക്കാത്ത അണ്ടിപ്പരിപ്പ്
*സോളാര്‍ പാനലുകള്‍
*എല്‍.എന്‍.ജി
*സിഎന്‍ജി യന്ത്രോപകരണങ്ങള്‍
*ബോള്‍സ് സ്‌ക്രൂ
*കോമെറ്റ്
*ഇഷ്ടിക
*ടൈല്‍സ്