പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം കുറയും

single-img
1 February 2018

ന്യൂഡല്‍ഹി: അനുദിനം കുതിച്ചു കയറിക്കൊണ്ടിരിക്കുന്ന പെട്രോളിന്റേയും ഡീസലിന്റേയും വിലയില്‍ കുറവ് ഉണ്ടാവും. ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അവതരിപ്പിച്ച ബഡ്ജറ്റില്‍ ഇന്ധനങ്ങളുടെ എക്‌സൈസ് തീരുവ കുറച്ചതിനെ തുടര്‍ന്നാണിത്. ബ്രാന്‍ഡ് ചെയ്യാത്ത പെട്രോളിന് ലിറ്ററിന് 6.48 രൂപയായിരുന്നത് 4.48 രൂപയായും ബ്രാന്‍ഡ് ചെയ്ത പെട്രോളിന് 7.66 രൂപയായിരുന്നത് 5.66 രൂപയുമാണ് എക്‌സൈസ് തീരുവ കുറച്ചത്.

ബ്രാന്‍ഡ് ചെയ്യാത്ത ഡീസലിന്റെ തീരുവ 8.33 രൂപയില്‍ നിന്ന് 6.33 രൂപയായും ബ്രാന്‍ഡ് ചെയ്ത ഡീസലിന്റെ തീരുവ 10.69ല്‍ നിന്ന് 8.69 രൂപയുമായാണ് ബഡ്ജറ്റില്‍ കുറച്ചത്. അതേസമയം, മൊബൈല്‍ ഫോണ്‍, ടി.വി, സണ്‍ഗ്ലാസ്, വാച്ച്, പാന്‍മസാല എന്നിവയുടെ വില കൂടും.

ഇന്ധന വിലക്കൊള്ള: കേന്ദ്രസര്‍ക്കാര്‍ വാദം പൊളിഞ്ഞു