കാര്‍ഷിക, ഗ്രാമീണ മേഖലക്ക് ഊന്നല്‍ നല്‍കി മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ്

single-img
1 February 2018


കാര്‍ഷിക, ഗ്രാമീണ മേഖലക്ക് ഊന്നല്‍ നല്‍കി മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ്. റെക്കോര്‍ഡ് ഭക്ഷ്യോല്‍പാദനമാണ് രാജ്യത്തുണ്ടാകുന്നത്. ഉല്‍പാദനത്തിനൊപ്പം മികച്ച വില കര്‍ഷകര്‍ക്കു നല്‍കാന്‍ നടപടി സ്വീകരിക്കും. കര്‍ഷകര്‍ക്ക് ചെലവിന്റെ അന്‍പതു ശതമാനമെങ്കിലും കൂടുതല്‍ വരുമാനം ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അര്‍ഹതപ്പെട്ടവര്‍ക്ക് നേരിട്ട് ആനുകൂല്യങ്ങള്‍ എത്തിക്കാനായി ഇടനിലക്കാരെ ഒഴിവാക്കിയെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

ബജറ്റ് പ്രഖ്യാപനങ്ങള്‍

രാജ്യം സ്വാതന്ത്ര്യത്തിന്റെ ഏഴുപത്തിയഞ്ചാം വര്‍ഷം ആഘോഷിക്കുന്ന 2022 ല്‍ രാജ്യത്തെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം.

അനാവശ്യ നടപടിക്രമങ്ങളില്‍ ഉഴലുന്ന രാജ്യത്തെ പൗരന്മാര്‍ക്ക് സാങ്കേതികവിദ്യയുടെ വിനിയോഗത്തോടെ നടപടികളില്‍ സുതാര്യത ഉറപ്പാക്കി.

അടിസ്ഥാനസൗകര്യ രംഗത്തും വിദ്യാഭ്യാസമേഖലയിലും നിക്ഷേപം വര്‍ധിക്കും.

കൃഷിക്കും ഗ്രാമീണമേഖലയ്ക്കും ആരോഗ്യക്ഷേമത്തിനും ബജറ്റില്‍ ഊന്നല്‍ നല്‍കും.

എട്ടു ശതമാനം വളര്‍ച്ച അടുത്തു തന്നെ ഇന്ത്യ കൈവരിക്കും.

അതിവേഗ വളര്‍ച്ചയുടെ പാതയില്‍ രാജ്യം മുന്നേറുന്നു. ഈ വര്‍ഷം 7.2–7.5 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നു.

ഇന്ത്യന്‍ സാമ്പത്തികരംഗം ലോകത്തെ ഏഴാം സ്ഥാനത്ത്. അടുത്തു തന്നെ ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സമ്പദ്ഘടനയാകും.

ജില്ലാ ആശുപത്രികള്‍ വികസിപ്പിച്ച് പുതിയതായി 24 മെഡിക്കല്‍ കോളജുകള്‍ തുടങ്ങും.

10 കോടി കുടുംബങ്ങളിലെ ഏകദേശം 50 കോടി പേര്‍ക്ക് ഗുണകരമാകും.

ലോകത്തെ ഏറ്റവും വലിയ ആരോഗ്യസുരക്ഷാ പദ്ധതിയാകുമിതെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി

10 കോടി ദരിദ്ര കുടുംബങ്ങള്‍ക്കായി പ്രത്യേക ആരോഗ്യരക്ഷാ പദ്ധതി. ചികില്‍സയ്ക്കായി ഒരു കുടുംബത്തിന് അഞ്ചു ലക്ഷം രൂപയുടെ സഹായം ലഭിക്കും.

ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഭാഗമായി രണ്ടു പുതിയ പദ്ധതികള്‍. ഒന്നര ലക്ഷം ആരോഗ്യകേന്ദ്രങ്ങള്‍ പുതുതായി ആരംഭിക്കും. ക്ഷയരോഗികള്‍ക്കു പോഷകാഹാരത്തിന് 600 കോടി. രാജ്യത്തെ മൂന്നു ലോക്‌സഭാ മണ്ഡലങ്ങള്‍ക്ക് ഒന്ന് എന്ന നിലയില്‍ മെഡിക്കല്‍ കോളജുകള്‍ രും.

കാര്‍ഷിക മേഖലയ്ക്കുള്ള വായ്പകള്‍ 10 ലക്ഷം കോടിയില്‍ നിന്ന് 11 ലക്ഷം കോടിയാക്കി.

സുഗന്ധവ്യഞ്ജന, ഔഷധ കൃഷിക്ക് 200 കോടി

നാലു കോടി ദരിദ്രര്‍ക്ക് സൗജന്യ വൈദ്യുതി എത്തിക്കും.

രണ്ടു കോടി ശുചിമുറികള്‍ കൂടി രാജ്യത്ത് നടപ്പാക്കും.

ഉജ്വല യോജനയില്‍ ഉള്‍പ്പെടുത്തി രാജ്യത്തെ എട്ടു കോടി ഗ്രാമീണ സ്ത്രീകള്‍ക്ക് സൗജന്യമായി പാചകവാതകം ലഭ്യമാക്കും.

കര്‍ഷകര്‍ക്കുള്ള കിസാന്‍ കാര്‍ഡിന് സമാനമായ പദ്ധതി മല്‍സ്യബന്ധന രംഗത്തും മൃഗസംരക്ഷണ രംഗത്തും

മത്സ്യബന്ധന മേഖലയ്ക്കും മൃഗസംരംക്ഷണ മേഖലയ്ക്കും 10,000 കോടി വകയിരുത്തി.

മുള അധിഷ്ടിത മേഖലകള്‍ക്ക് 1290 കോടി രൂപ.

കാര്‍ഷിക വിപണികള്‍ക്കായി 2000 കോടി. കാര്‍ഷിക മേഖലയ്ക്കായി ഓപ്പറേഷന്‍ ഗ്രീന്‍ പദ്ധതി, ഇതിനായി 500 കോടി രൂപ വകയിരുത്തി.

നീതി ആയോഗും സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച നടത്തി വിളകള്‍ക്കു ഒന്നരമടങ്ങ് താങ്ങുവില ഉറപ്പാക്കും. താങ്ങുവിലയിലെ നഷ്ടം കേന്ദ്ര സര്‍ക്കാര്‍ നികത്തും.

കര്‍ഷകര്‍ക്ക് ചെലവിന്റെ അന്‍പതു ശതമാനമെങ്കിലും കൂടുതല്‍ വരുമാനം ലഭ്യമാക്കുന്നത് സര്‍ക്കാരിന്റെ ലക്ഷ്യം.

അ!ന്‍പതു ശതമാനത്തിലധികം പട്ടികവര്‍ഗ ജനസംഖ്യ അഥവാ 20,000 പട്ടികവര്‍ഗക്കാര്‍ അധിവസിക്കുന്ന ബ്ലോക്കുകളില്‍ 2022 ഓടെ നവോദയ വിദ്യാലയങ്ങളുടെ രീതിയില്‍ ഏകലവ്യ സ്‌കൂളുകള്‍ ആരംഭിക്കും.