ഹവായ് ചെരിപ്പിടുന്നവര്‍ക്കും വിമാനത്തില്‍ കയറാനുള്ള സാഹചര്യമുണ്ടാക്കുമെന്ന് ജയ്റ്റ്‌ലി

single-img
1 February 2018


വിമാന യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ പദ്ധതികള്‍. വിമാനസര്‍വീസുകളുടെ എണ്ണം അഞ്ചിരട്ടിയായി വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ടൂറിസം രംഗത്ത് വന്‍ പദ്ധതികള്‍ ആരംഭിക്കാന്‍ വിമാനത്താവളങ്ങള്‍ ഉപകരിക്കും.

രാജ്യത്തെ 56 ചെറു വിമാനത്താവളങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് സര്‍വീസുകള്‍ ആരംഭിച്ച് ആഭ്യന്തര വിമാന സര്‍വീസുകളിലും യാത്രക്കാരിലും വര്‍ധനവുണ്ടാക്കാനാണു കേന്ദ്രസര്‍ക്കാര്‍ ശ്രമം. വിമാനസര്‍വീസുകളുടെ എണ്ണം അഞ്ചിരട്ടിയായി വര്‍ധിപ്പിക്കും. രാജ്യത്ത് വിമാനത്താവളങ്ങളുടെ എണ്ണം വര്‍ധിപ്പിക്കും.

രാജ്യത്തെ വിമാനയാത്രക്കാരുടെ എണ്ണം 100 കോടിയാക്കി ഉയര്‍ത്തുമെന്നും ജയ്റ്റ്‌ലി ബജറ്റ് അവതരണത്തില്‍ പറഞ്ഞു. ‘ഹവായ് ചെരിപ്പിടുന്നവര്‍ക്കും’ വിമാനത്തില്‍ കയറാനുള്ള സാഹചര്യമുണ്ടാക്കുമെന്നും ജയ്റ്റ്‌ലി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.