ബിനോയ് കോടിയേരി വാര്‍ത്ത: മാതൃഭൂമി ചാനല്‍ ഖേദം പ്രകടിപ്പിച്ചു

single-img
1 February 2018
തിരുവനന്തപുരം: വിവാദമായ ബിനോയ് കോടിയേരി സാമ്പത്തിക തട്ടിപ്പ് ആരോപണ വാര്‍ത്തയില്‍ തെറ്റായ ചിത്രം ഉള്‍പ്പെടുത്തിയതിന് മാതൃഭൂമി ചാനല്‍ ഖേദം പ്രകടിപ്പിച്ചു. ദുബൈ വ്യവസായി അബ്ദുള്ള അല്‍ മര്‍സൂഖിയുടേത് എന്ന് പറഞ്ഞ് നല്‍കിയത് മറ്റൊരാളുടെ ചിത്രമായിരുന്നു. ഇതേ തുടര്‍ന്ന് ചാനലിനെതിരെ മര്‍സൂഖി വക്കീല്‍ നോട്ടീസ് അയച്ചു. വാര്‍ത്ത പിന്‍വലിക്കാനും മാപ്പ് പറയാനും ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്.
തുടര്‍ന്നാണ് നിര്‍വാജ്യം ഖേദിക്കുന്നതായി ചാനല്‍ വാര്‍ത്ത ബുള്ളറ്റിനിടയില്‍ വ്യക്തമാക്കിയത്. മര്‍സൂഖിയില്‍ നിന്ന് 13 കോടി രൂപ തട്ടിച്ചു എന്ന വാര്‍ത്തയില്‍ നല്‍കിയ ചിത്രമാണ് മാറിയത്.