Categories: Crime

പെരിയ സുബൈദ കൊലക്കേസ്: പ്രതി പിടിയില്‍


കാഞ്ഞങ്ങാട്: ജനുവരി 19ന് കാസര്‍കോട്ട് പെരിയയില്‍ വീട്ടമ്മയെ കൈകാലുകള്‍ കെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. പെരിയ ആയമ്പാറ താഴത്തുപള്ളം വീട്ടില്‍ സുബൈദയുടെ കൊലപാതകത്തില്‍ ബദിയടുക്ക സ്വദേശിയെയാണ് ആദ്യം പൊലീസ് കസ്റ്റഡിയിലെടുത്തത്. മോഷണശ്രമമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി.

സുബൈദക്ക് പരിചയമുള്ളവരാണ് പ്രതികള്‍ എന്ന് പോലീസ് ആദ്യം മുതല്‍ സംശയിച്ചിരുന്നു. കൊലപാതക സ്ഥലത്ത് മേശപ്പുറത്ത് രണ്ട് ഗ്ളാസുകളില്‍ ഉണ്ടായിരുന്ന നാരങ്ങവെള്ളത്തിന്‍െറ ഡി.എന്‍.എ പരിശോധനയാണ് പ്രതികളിലേക്ക് നയിച്ചത്. 65കാരിയായ സുബൈദയുടെ ശരീരത്തില്‍ നിന്ന് സ്വര്‍ണവും വീട്ടില്‍ നിന്ന് പണവും നഷ്ടപ്പെട്ടിരുന്നു. മുന്‍പരിചയം മുതലെടുത്ത് പ്രതികള്‍ വീട്ടിലത്തെി ആക്രമണം നടത്തുകയായിരുന്നു എന്ന് ഹോസ്ദുര്‍ഗ് ഡിവൈഎസ്പി കെ. ദാമോദരന്‍ പറഞ്ഞു. രണ്ടാമത്തെ പ്രതിയെയും കസ്റ്റഡിയില്‍ എടുത്ത ശേഷമാകും അറസ്റ്റ് രേഖപ്പെടുത്തുക.

Share
Published by
evartha Desk

Recent Posts

ബിഷപ്പിനൊപ്പമെന്ന് പി.സി ജോര്‍ജ്: പൊലീസ് കൃത്രിമ തെളിവുണ്ടാക്കിയെന്ന് ആരോപണം

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കിലിനെ പിന്തുണച്ച്‌ പി.സി.ജോര്‍ജ് എം.എല്‍.എ വീണ്ടും രംഗത്ത്. ബിഷപ്പിനെതിരെ കൃത്രിമമായി തെളിവുണ്ടാക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍…

56 mins ago

വാഹന പരിശോധനയ്ക്ക് ഇനി ഡിജിറ്റൽ രേഖകൾ മതി;കടലാസുകള്‍ തപ്പി സമയം കളയണ്ട

വാഹന യാത്രകളിൽ യഥാർഥ രേഖകൾ കൈയ്യിൽ കരുതാൻ മറന്നാലും പ്രശ്നമില്ല. ഡിജിറ്റല്‍ രേഖകളും ഇനി നിയമപരമായ സാധുതയോടെ പൊലീസ് അംഗീകരിക്കും. ഡിജിലോക്കർ, എം പരിവാഹൻ മൊബൈൽ ആപ്ലിക്കേഷനുകളിൽ…

1 hour ago

വെറും 80 ദിവസമല്ലേ റേപ്പ് കേസ് പ്രതിയെ സംരക്ഷിച്ചുള്ളൂ:സര്‍ക്കാറിനെ പരിഹസിച്ച് വിടി ബല്‍റാം

34ബലാത്സംഗം ചെയ്‌തെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ വൈകിയതില്‍ പിണറായി സര്‍ക്കാരിനെ പരിഹസിച്ച്‌ വിടി ബല്‍റാം എംഎല്‍എ. അറസ്റ്റ് ചെയ്യേണ്ടവരെ അറസ്റ്റ് ചെയ്തിരിക്കുമെന്നും…

2 hours ago

പീഡനപരാതി നല്‍കിയിട്ടും അറസ്റ്റ് നടന്നത് മൂന്ന് മാസങ്ങള്‍ കഴിഞ്ഞ്;കന്യാസ്ത്രീകളുടെ സമരം നിര്‍ണ്ണായകമായി;കേസിന്റെ നാള്‍വഴികള്‍

തൃപ്പൂണിത്തുറ: നാളുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് ബിഷപ്പിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.…

2 hours ago

ഡോക്ടറേറ്റ് ബിരുദം നിരസിച്ച് സച്ചിൻ

കൊൽക്കത്തയിലെ ജാദവ്പുർ യൂണിവേഴ്സിറ്റിയിൽ ഡിസംബർ 24നു നടക്കുന്ന സർവകലാശാലയുടെ വാർഷിക ബിരുദദാന ചടങ്ങിൽ വച്ച് ക്രിക്കറ്റ് ഇതിഹാസത്തെ ആദരിക്കാനായിരുന്നു തീരുമാനം. എന്നാൽ സച്ചിൻ ഹോണററി ഡോക്ടറേറ്റിനോട് നോ…

2 hours ago

വിശ്വസിക്കാന്‍ പറ്റുന്നില്ല, എന്തൊരു സംവിധായകനാണ് പൃഥ്വി, ലാലേട്ടന്‍ എന്റെ തോളില്‍ കൈവച്ച് പറഞ്ഞു’: ലൂസിഫറിനെക്കുറിച്ച് നന്ദു

മലയാള സിനിമാ പ്രേമികള്‍ ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിതം ലൂസിഫര്‍. ചിത്രത്തിനെ കുറിച്ചുള്ള ഓരോ വാര്‍ത്തകളും ലൊക്കേഷന്‍ ചിത്രങ്ങളും…

2 hours ago

This website uses cookies.