‘ആദി’യുടെ കഥ മോഷ്ടിച്ചത്: ആരോപണത്തിന് മറുപടിയുമായി ജീതു ജോസഫ്

single-img
1 February 2018

പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിച്ച ‘ആദി’ കോപ്പിയടിച്ചതാണെന്ന ആരോപണം വാസ്തവവിരുദ്ധമെന്ന് സംവിധായകന്‍ ജീതു ജോസഫ്. കോളജ് പഠനകാലം മുതല്‍ തന്‍െറ മനസിലുണ്ടായിരുന്ന സ്വന്തം കഥയാണ് ആദിയിലേതെന്ന് ജീതു വ്യക്തമാക്കി.

‘പാര്‍കൗറിന് പകരം അത്ലറ്റിക്സ് ആയിരുന്നു ആദ്യകാലത്ത് മനസിലുണ്ടായിരുന്നതെന്നും ആ കഥ വികസിപ്പിച്ചെടുത്തതാണ് ആദി. മുമ്പ് കഥാപാത്രത്തിന് ഇണങ്ങുന്ന ആരെയും കിട്ടിയിരുന്നില്ല. പിന്നീടാണ് പ്രണവിലേക്ക് എത്തിയത്.’ -ഹിറ്റ്മേക്കര്‍ പറഞ്ഞു.

‘ആദി’യുടെ കഥ മോഷ്ടിച്ചത്: ആരോപണവുമായി യുവ എഴുത്തുകാരന്‍