പുതിയ സ്മാര്‍ട്ട് ഫോണുമായി ജിയോ: വില 1,500ല്‍ താഴെ

single-img
31 January 2018


ന്യൂഡല്‍ഹി: 1,500 രൂപയില്‍ താഴെ വിലവരുന്ന സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കാന്‍ ഒരുങ്ങി ജിയോ. എല്‍വൈഎഫ് ബ്രാന്‍ഡില്‍ വിലകുറഞ്ഞ ആന്‍ഡ്രോയ്ഡ് ഗോ 4ജി വോള്‍ട്ടി ഫോണാണ് പുറത്തിറക്കുന്നത്. മുന്‍കൂര്‍ ഓര്‍ഡറിലൂടെ ലക്ഷക്കണക്കിന് ഫോണ്‍ പെട്ടെന്നുതന്നെ വിപണിയിലെത്തിക്കാനാണ് നീക്കമെന്ന് റിലയന്‍സുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.

തയ് വാന്‍ ചിപ്‌സെറ്റ് നിര്‍മാതാക്കളായ മീഡിയ ടെകിന്റെ പങ്കാളിത്തത്തോടെയാകും പുതിയ ഫോണ്‍ നിര്‍മിക്കുക. ജിയോ പുറത്തിറക്കിയ ഫീച്ചര്‍ ഫോണിന് സമാനമായ ഓഫറുകളോടെയായിരിക്കും സിം കാര്‍ഡ് ഉള്‍പ്പടെ ഉപഭോക്താക്കള്‍ക്ക് നല്‍കുക.

സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളുമായി ചേര്‍ന്ന് മറ്റ് ടെലികോം കമ്പനികള്‍ 1,500 രൂപയില്‍ താഴെ വിലവരുന്ന 4ജി സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കാന്‍ ശ്രമം നടത്തിവരികയാണ്. ഇത് വെല്ലുവിളി ഉയര്‍ത്തുമെന്നുകണ്ടാണ് റിലയന്‍സ് ജിയോയും ഈ രംഗത്തേയ്ക്ക് വരുന്നത്.