ഡല്‍ഹിയിലും ഉത്തരേന്ത്യയിലും ഭൂചലനം

single-img
31 January 2018

ന്യൂഡല്‍ഹി: തലസ്ഥാന നഗരിയായ ഡല്‍ഹിയിലും കശ്മീര്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളിലും നേരിയ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനം അയല്‍ രാജ്യമായ അഫ്ഗാനിസ്താനിലും പാകിസ്താനിലും അനുഭവപ്പെട്ടു.

കാബൂളിനടുത്തുള്ള ഹിന്ദുകുശ് പര്‍വത നിരകള്‍ക്ക് 180 കിലോമീറ്റര്‍ ആഴത്തില്‍ യൂറോപ്യന്‍ മെഡിറ്ററേനിയനാണ് ഭൂകമ്പകത്തിന്റെ പ്രഭവ കേന്ദ്രം. അതേസമയം, ഭൂചലനത്തില്‍ ബലൂചിസ്ഥാനില്‍ ഒരു കുട്ടി മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. വീടിന്റെ മേല്‍ക്കൂര തകര്‍ന്നാണ് അപകടം നടന്നത്.

ശ്രീനഗറില്‍ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടതെന്നാണ് ദേശീയ മാധ്യമങ്ങള്‍ പറയുന്നത്. ഓഫീസുകളില്‍നിന്നും വീടുകളില്‍നിന്നും ജനങ്ങള്‍ പുറത്തേക്ക് ഇറങ്ങി. നോയിഡ, ഗാസിയാബാദ്, ഗുഡ്ഗാവ്, ന്യൂഡല്‍ഹി എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തെ തുടര്‍ന്ന് ഡല്‍ഹി മെട്രോ സര്‍വീസ് നിര്‍ത്തിവച്ചു.