ബിഎസ്എന്‍എല്‍ സിമ്മുകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ‘14546’ല്‍ വിളിച്ചാല്‍ മതി

single-img
31 January 2018

ബിഎസ്എന്‍എല്‍ മൊബൈലുകള്‍ കസ്റ്റമര്‍ സര്‍വീസ് സെന്ററുകളില്‍ പോകാതെ ആധാറുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കാം. സ്വന്തം ബിഎസ്എന്‍എല്‍ മൊബൈലില്‍നിന്ന് വിളിച്ചാല്‍ ലഭിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ വഴിയാണ് അധാറുമായി ബന്ധിപ്പിക്കേണ്ടത്.

ആദ്യം 14546 എന്ന നമ്പര്‍ ഡയല്‍ ചെയ്യുക. പിന്നീട് ഭാഷ തെരഞ്ഞെടുക്കണം. പിന്നീട് ആധാര്‍രേഖകള്‍ ബന്ധിപ്പിക്കാനുള്ള സമ്മതം രേഖപ്പെടുത്തണം. തുടര്‍ന്ന് ആധാര്‍നമ്പരും രേഖപ്പെടുത്തണം. ഇത്തരത്തില്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ മാര്‍ച്ച് 31വരെയാണ് ബിഎസ്എന്‍എല്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്.