ഈ 6 ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് ഇനി സമയവും നോക്കണം

single-img
28 January 2018

14423650_602635339945172_553434955_oകൃത്യ സമയത്താല്ലാതെ നമ്മള്‍ കഴിക്കുന്ന ഭക്ഷണങ്ങള്‍ നമ്മുടെ കരുത്തിനെ ഇല്ലാതാക്കുമെന്ന് ആര്‍ക്കെങ്കിലും അറിയുമോ? . അതു കൊണ്ട് നമ്മള്‍ കഴിക്കുന്ന ഓരോ വസ്തുവിനെ കുറിച്ചും നാം അറിഞ്ഞിരിക്കണം. നമുക്ക് ആവശ്യമുള്ളത് മാത്രമെ കഴിക്കാന് പാടുള്ളു. നമ്മുടെ പ്ലയ്റ്റില്‍ കൊതിയൂറുന്ന വിഭവങ്ങള്‍ പ്രത്യോകിച്ച് പൊറോട്ട പോലുള്ളത് കിട്ടിയാല്‍ ആരും അതിനെ കുറിച്ച് ചിന്തിക്കാതെ അകത്താക്കുകയാണ് പതിവ്. ഇത് വയറിനുള്ളില്‍ നിന്നും പുറത്തേക്ക് മുരള്‍ച്ച പോലുള്ള ശബ്ദം കേള്‍പ്പിക്കും.

ഒരോ കാര്യത്തിനും നാം സമയം കണ്ടെത്തുന്നത് പോലെ ഭക്ഷണത്തിനും നാം കൃത്യം സമയം കണ്ടെത്തണം. പഴം കഴിക്കുന്നത് നമ്മുടെ വിശപ്പിനെ ശമിപ്പിക്കുന്നു. അതുപോലെ ഒരു കക്ഷണം ചോക്ലേറ്റ് കഴിക്കുന്നത് മൂലം നമ്മുടെ മൂഡ് ഉണര്‍ത്തുന്നു. പക്ഷെ നിങ്ങള്‍ക്കറിയാമോ നല്ല ഭക്ഷണങ്ങളാണേലും ഇവയെക്കെ സമയത്ത് കഴിച്ചില്ലെങ്കില്‍ അത് ദോഷകരമായി ബാധിക്കുമെന്ന്.

താഴെ പറയുന്ന ആറ് ഫുഡുകള്‍ സമയം നോക്കാതെ കഴിച്ചാല്‍ എന്താ കുഴപ്പമെന്നു നോക്കാം.

പഴം

വാഴപഴ ശരിക്കും നമ്മുടെ ഒരു സുഹൃത്തിനെ പോലെയാണ്. പഴത്തില്‍ വളരെയധികം പൊട്ടാസ്യം ഉള്ളതിനാല്‍ നമ്മുടെ ശരീരത്തിലെ പ്രതിരോധശക്തിയെ പരിപോഷിപ്പിക്കുന്നു. അതുപോലെ നമ്മുടെ സ്‌കിന്നിനു മെച്ചപ്പെട്ട പോക്ഷണവും നല്‍കുന്നു. ക്ഷീണിതരായിരിക്കുമ്പോള്‍ പഴം കഴിക്കുന്നതിലുടെ നമുക്ക് ഉ•േഷം ലഭിക്കുന്നു. എന്നാല്‍ അത്താഴത്തിനെപ്പമോ അതിനു ശേഷമൊ പഴം കഴിക്കാന്‍ പാടില്ല.ഇതു മൂലം കഫക്കെട്ടുണ്ടാവനും ഭക്ഷണം ദഹിക്കാതിരിക്കാനും സാധ്യതയുണ്ടെന്ന്.ന്യൂട്ട്രീഷയായ നിഷി ഗൗര്‍ പറയുന്നു.

ആപ്പിള്‍

ദിവസ്സവും ഒരു ആപ്പിള്‍ കഴിക്കുന്നത് നല്ലാതാണെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. ആപ്പിളിലില്‍ പെക്ടിന്‍ അടങ്ങിയിരിക്കുന്നതിനാല്‍ രക്തതിലെ പഞ്ചാസാരയുടെ അളവും കൊളസ്‌ട്രോള്‍ നിയന്ത്രിക്കുക്കുന്നതിനും സഹായിക്കുന്നു. എന്നാല്‍ ഇത് രാത്രിയില്‍ കഴിക്കാന്‍ പാടില്ല. കാരണം പെക്ടിന്‍ ഭക്ഷണം ദഹിക്കുന്നതിനെ സഹായിക്കില്ല. രാത്രിയിലാരും വ്യായമം ചെയ്യില്ല എന്നാതിനാല്‍ വേഗം അസിഡിറ്റി പോലുള്ള രോഗങ്ങളുണ്ടാവും

അരി ആഹാരം

ഇന്ത്യക്കാരുടെ പ്രധാനപ്പെട്ട ആഹാരം അരിയാണ്. എല്ലാ ദിവസം അരി ഭക്ഷണം കഴിക്കുന്നതാണ് നമ്മുടെ ശീലവും. നമ്മുടെ ശരീരത്തിനു വേണ്ട കാര്‍ബോ ഹൈഡ്രേറ്റുകള്‍ അരിയില്‍ നിന്നും നമുക്ക് ലഭിക്കുന്നു. എന്നാല്‍ ഇത് നമ്മുടെ ശരീരത്തില്‍ നിന്നും ദഹിച്ച് ഇല്ലാതായില്ലെങ്കില്‍ ശരീരഭാരം വര്‍ധിക്കുന്നതിനിടയാക്കും.ഉച്ച ഭക്ഷണമായോ അല്ലെങ്കില്‍ ആഴ്ചയിലെരിക്കലേ മാത്രം അരി ആഹാരം കഴിക്കുന്നതാണ് ശരീരഭാരം കുറക്കാന്‍ ശ്രമിക്കുന്നവര്‍ ചെയ്യേണ്ടത്.

മാംസം

നമുക്കാവശ്യമായ പ്രോട്ടീന്‍ ഏറ്റവും കുടുതല്‍ കിട്ടുന്നത് മാംസത്തിലൂടെയാണ്. എന്നാല്‍ എല്ലാത്തരം ഇറച്ചികളും ദഹിക്കുന്നതിനായി കുറഞ്ഞത് ആറ് മണിക്കൂര്‍ എങ്കിലും വേണം. അതിനാല്‍ രത്രിയില്‍ അഴ കഴിക്കാതിരിക്കുക. അഥവ രാത്രി വേണമെങ്കില്‍ ചിക്കന്‍ ചുട്ട് തിന്നുന്നത് നല്ലതാണ്.

നട്ട്സ്

അണ്ടിപ്പരിപ്പ്,പിസ്ത,വാല്‍നട്ട് തുടങ്ങിയവയെക്കെ കഴിക്കുന്നത് മൂലം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുകയും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും. എന്നാല്‍ മറുവശത്ത് ആപ്പിളിന്റെയും അരിയുടെയും കാര്യത്തില്‍ പറഞ്ഞ പോലെ തോന്നുന്ന സമയത്ത് ഇത് കഴിക്കുന്നത് ശരീരഭാരം വര്‍ധിക്കുന്നതിനിടയാക്കുന്നു.

കറുത്ത ചോക്ലേറ്റ്
കറുത്ത ചോക്ലേറ്റ് കഴിക്കുന്നതിലുടെ വാര്‍ദ്ധിക്കം കുറക്കുകയും ഹൃദയരോഗങ്ങള്‍ കുറക്കുകയും ചെയ്യുന്നു എന്നത് സത്യമാണ്. എന്നാല്‍ ലഘുവായി കഴിക്കുന്നതിന് പകരം ദിവസവും ധാരാളം ചോക്ലേറ്റ് കഴിക്കുന്നത് ശരീരത്തില്‍ കൊഴുപ്പ് വര്‍ധിക്കുന്നതിന് കാരണമാവും. ദിവസ്സവും നമുക്ക് വേണ്ടത് കൃത്യ സമയത്ത് തന്നെ കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് നമുക്ക് തന്നെ ദോഷം ചെയ്യുകയും ചെയ്യും.