മലപ്പുറത്ത് ജുമുഅ നമസ്‌കാരത്തിന് നേതൃത്വം നല്‍കിയ ജാമിദ ടീച്ചറെ ‘പൊളിച്ചടുക്കി’ യുവാവ്: വീഡിയോ

single-img
27 January 2018

ലോകം കണ്ട മണ്ടത്തരത്തിനുള്ള മറുപടി.. ഇയ്യ് പൊളിച്ചു മുത്തേ

Posted by കുഞ്ഞിക്ക ഹുസു on Friday, January 26, 2018

മലപ്പുറം: ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായി ജുമുഅ നമസ്‌കാരത്തിന് നേതൃത്വം നല്‍കിയ ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി സെക്രട്ടറി ജാമിദ ടീച്ചറെ പൊളിച്ചടുക്കുന്ന യുവാവിന്റെ വീഡിയോ വൈറലാകുന്നു. കുഞ്ഞിക്ക ഹുസു എന്ന പേരിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ജാമിദ ടീച്ചറോട് നിരവധി ചോദ്യങ്ങളാണ് ഈ യുവാവ് ചോദിക്കുന്നത്. ഹിന്ദു ഐക്യവേദി ജാമിദ ടീച്ചര്‍ നടത്തിയ പരിപാടിയുടെ സ്‌പോണ്‍സര്‍ ആയത് എങ്ങനെയെന്നും യുവാവ് ചോദിക്കുന്നു.

കഴിഞ്ഞ ദിവസമാണ് മലപ്പുറം വണ്ടൂരില്‍ നടന്ന നമസ്‌കാരച്ചടങ്ങില്‍ ജാമിദ ചരിത്രം കുറിച്ചത്. എല്ലാ വെള്ളിയാഴ്ചയും നടക്കുന്ന ജുമുഅ നമസ്‌കാരങ്ങള്‍ക്ക് പുരുഷന്മാരാണു നേതൃത്വം നല്‍കാറുള്ളത്. എന്നാല്‍ ആ രീതി തെറ്റിച്ചാണ് ജാമിദ നമസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്

പുരുഷന്മാര്‍ തന്നെ നേതൃത്വം നല്‍കണമെന്ന് ഖുര്‍ആനില്‍ പറഞ്ഞിട്ടില്ലെന്നാണ് ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റിയുടെ വാദം. സ്ത്രീകള്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കുന്നത് വരും ദിവസങ്ങളില്‍ മറ്റിടങ്ങളലേക്ക് വ്യാപിപ്പിക്കുമെന്നും ജാമിദ പറഞ്ഞു. നമസ്‌കാരത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ ജാമിദയ്ക്ക് വധഭീഷണിയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അമേരിക്കയിലെ നവോത്ഥാന മുസ്ലീം വനിതാ നേതാവ് ആമിന വദൂദ് ആണ് ഇതിനുമുമ്ബ് ജുമുഅ നമസ്‌കാരത്തിന് നേതൃത്വം നല്‍കിയ ആദ്യ വനിത.