കോഴിക്കോട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന്‍ വിദേശത്തു കടക്കുന്നതിനിടെ പിടിയില്‍

single-img
27 January 2018


കോഴിക്കോട് മേപ്പയ്യൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ അധ്യാപകനെ റിമാന്‍ഡ് ചെയ്തു. മേപ്പയൂര്‍ കല്‍പത്തൂര്‍ നെല്ലിയുള്ള പറമ്പില്‍ റിയാസിനെയാണ് വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ച് പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. അധ്യാപകനെതിരെ കേസെടുക്കാത്തതില്‍ നാട്ടുകാര്‍ സമരം നടത്തിയിരുന്നു. പോലീസ് കേസെടുത്തതോടെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. തുടര്‍ന്ന് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

പയ്യോളി സിഐ ദിനേശ് കോറോത്താണ് കേസ് അന്വേഷിക്കുന്നത്. മേപ്പയ്യൂര്‍ എസ്‌ഐ യൂസഫ് നടുത്തറമേല്‍, ജിഎസ്‌ഐ ബാബുരാജ്, സിപിഒ അഷറഫ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് പോക്‌സോ കോടതിയാണ് പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്.