ബൈക്ക് യാത്രികര്‍ കടുവകളുടെ മുന്നില്‍ അകപ്പെട്ടു; പിന്നീട് സംഭവിച്ചത്: വീഡിയോ കാണാം
മഹാരാഷ്ട്രയില്‍ ബൈക്കില്‍ കാടുകാണാനിറങ്ങിയ രണ്ടു യുവാക്കളാണ് കടുവകളുടെ മുന്നില്‍ അകപ്പെട്ടത്. റോഡില്‍ ബൈക്ക് നിര്‍ത്തിയിട്ടപ്പോഴാണ് ബൈക്കിനു മുന്നിലും പിന്നിലുമായി രണ്ട് കടുവകളെത്തിയത്. കടുവകളെ കണ്ടതോടെ ബൈക്കിലുണ്ടായിരുന്ന യുവാക്കള്‍ എന്തു ചെയ്യണമെന്നറിയാതെ തരിച്ചിരുന്നു പോയി.
ഒരെണ്ണം അവര്‍ക്കരികിലൂടെ മെല്ലെ നടന്നപ്പോള്‍ മറ്റൊരു കടുവ സമീപത്തായി സമാധാനത്തോടെ ഇരിക്കുകയായിരുന്നു. യുവാക്കളുടെ തൊട്ടു പിന്നിലായി കാറിലുണ്ടായിരുന്നവരാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. അവര്‍ യുവാക്കളോട് അനങ്ങരുതെന്നും കടുവകളെ ഒരു തരത്തിലും പ്രകോപിപ്പിക്കരുതെന്നും വിളിച്ചു പറയുന്നുണ്ടായിരുന്നു.
കുറച്ചു സമയത്തിനു ശേഷം കടുവകള്‍ യുവാക്കളെ വിട്ട് സമീപത്തുള്ള കാട്ടിലേക്കു മടങ്ങി. കടുവകള്‍ നീങ്ങിയ തക്കം നോക്കി കാറിലുണ്ടായിരുന്നവര്‍ യുവാക്കളെയും കൂട്ടി സ്ഥലം കാലിയാക്കി. തികച്ചും അദ്ഭുതകരമായ രക്ഷപെടലെന്നാണ് ഈ സംഭവത്തെക്കുറിച്ച് ദൃക്സാക്ഷികളും പറയുന്നത്.