പ്രസവമുറിയില്‍ പൂര്‍ണ്ണ ഗര്‍ഭിണിക്കൊപ്പം ഡാന്‍സ് കളിക്കുന്ന ഡോക്ടര്‍: വീഡിയോ

single-img
26 January 2018

https://www.youtube.com/watch?time_continue=29&v=9k8ZEP352l8

ബ്രസീലിയന്‍ ഡോക്ടറായ ഡോ.ഫെര്‍നാന്‍ഡോ ഗ്യൂഡസ് ആണ് പൂര്‍ണ്ണ ഗര്‍ഭിണിയ്‌ക്കൊപ്പം നൃത്തം ചെയ്തത്. മാനസിക സമ്മര്‍ദ്ദമകറ്റാനും കുഞ്ഞിന്റെ അനക്കത്തിനും നൃത്തച്ചുവടുകള്‍ സഹായിക്കുമെന്നു വിശ്വസിക്കുന്നതുകൊണ്ടാണ് ഡോക്ടര്‍ ഗര്‍ഭിണിയ്‌ക്കൊപ്പം ചുവടുകള്‍ വെച്ചത്.

പൂര്‍ണ്ണഗര്‍ഭിണിയെക്കൊണ്ട് നൃത്തം ചെയ്യിപ്പിക്കുന്നത് അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യത്തിന് ദോഷം ചെയ്യുമോ എന്ന ആശങ്ക പങ്കുവെയ്ക്കുന്നവരോട് അദ്ദേഹത്തിന് പറയാനുള്ളതിതാണ്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പ്രാചീനകാലത്തു തൊട്ടേ പ്രസവത്തിനു മുമ്പ് ഗര്‍ഭിണികളെക്കൊണ്ട് നൃത്തം ചെയ്യിപ്പിക്കാറുണ്ട്.

പ്രസവം സുഗമമായി നടക്കാനും കുഞ്ഞിന്റെ ചലനത്തെ സഹായിക്കാനും നൃത്തച്ചുവടുകള്‍ക്കാവും. ആഫ്രിക്കയിലെ ചില ഗോത്രങ്ങള്‍ ഇന്നും ഈ രീതി പിന്തുടരുന്നുണ്ടെന്നും ഡാന്‍സിങ് ഡോക്ടര്‍ പറയുന്നു.