ഇറച്ചി ഗ്രില്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന കമ്പി ഹൃദയത്തില്‍ തുളച്ചുകയറി: പതിനൊന്നുകാരന് അത്ഭുതകരമായ രക്ഷപെടല്‍

single-img
26 January 2018


ബ്രസീലിലെ ടോറിറ്റാമയിലാണ് സംഭവമുണ്ടായത്. ഇറച്ചി ഗ്രില്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന കമ്പിയാണ് മാരിവാല്‍ഡോ ജോസ് ഡ സില്‍വ എന്ന 11 വയസുകാരന്റെ ഹൃദയത്തില്‍ തുളഞ്ഞുകയറിയത്. വീടിനുപുറത്ത് ഏണിയില്‍ കയറി കളിക്കുകയായിരുന്നു കുട്ടി.

പെട്ടെന്നാണ് കാല്‍വഴുതി താഴെയുള്ള വീപ്പയിലേക്ക് വീണത്. ഇതില്‍നിറയെ ഇറച്ചി പൊരിയ്ക്കുന്ന കമ്പികളായിരുന്നു. മൂര്‍ച്ചയേറിയ ഒരെണ്ണം കുട്ടിയുടെ പുറത്ത് കുത്തിക്കയറി ഹൃദയത്തിലൂടെ കടന്ന് നെഞ്ച് മുഴുവനായും തുളച്ച് പുറത്തെത്തുകയായിരുന്നു.

ഉടന്‍തന്നെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയെ എത്തിക്കുമ്പോള്‍ നെഞ്ച് തുളച്ച് പുറത്തുവന്ന കമ്പി അനങ്ങുന്നുണ്ടായിരുന്നു. മിടിപ്പിനൊപ്പം കമ്പി ഇളകുകയാണെന്ന് തിരിച്ചറിഞ്ഞതോടെ ഹൃദയം തുളച്ചാണ് അത് പുറത്തെത്തിയതെന്ന് ഡോക്ടര്‍മാര്‍ക്ക് വ്യക്തമായി.

തുടര്‍ന്ന് ഒന്നര മണിക്കൂര്‍നീണ്ട വിദഗ്ധ ശസ്ത്രക്രിയയിലൂടെ കമ്പി പുറത്തെടുക്കുകയായിരുന്നു. തുടര്‍ന്ന് മുറിവുകള്‍കൃത്യമായി ചേര്‍ത്തു. കമ്പി വലിച്ചൂരിയിരുന്നെങ്കില്‍ അനിയന്ത്രിതമായ രക്തശ്രാവമുണ്ടായി കുട്ടി മരിക്കാനുള്ള സാധ്യതകൂടുതലായിരുന്നുവെന്നും ഡോക്ടര്‍ അറിയിച്ചു.