പട്ടാപ്പകല്‍ ബൈക്കിലെത്തി പഴ്‌സ് തട്ടിപ്പറിക്കാന്‍ ശ്രമിച്ചവരെ യുവതി ‘അടിച്ചുവീഴ്ത്തി’: വീഡിയോ

single-img
25 January 2018

https://twitter.com/AamAchar/status/954070083193786368

രണ്ടു സ്ത്രീകള്‍ റോഡിലൂടെ നടന്നു വരുമ്പോഴാണ് കള്ളന്മാര്‍ ബൈക്കിലെത്തി അതില്‍ ഒരു യുവതിയുടെ പഴ്‌സ് തട്ടിയെടുക്കാന്‍ ശ്രമിച്ചത്. എന്നാല്‍ കള്ളന്മാര്‍ ബാലന്‍സ് തെറ്റി ബൈക്കില്‍ നിന്ന് റോഡിലേക്കു വീണു. ഇതുകണ്ട യുവതി കള്ളന്മാരുടെ അടുക്കലെത്തി ഒരാളെ ശരിക്കും കൈകാര്യം ചെയ്തു. ഒരു കള്ളന്‍ ഓടി രക്ഷപെട്ടു. അരിശം തീരാതെ യുവതി കള്ളനെ പൊട്ടിക്കുന്നതു തുടര്‍ന്നപ്പോള്‍ വഴിപോക്കര്‍ ഇടപെട്ടാണ് യുവതിയെ പിന്തിരിപ്പിച്ചത്. റാവല്‍പിണ്ടിയിലാണ് സംഭവം നടന്നത്.