ജോണ്ടി റോഡ്‌സ് അല്ല; ഇത് വിനയ്കുമാര്‍

single-img
24 January 2018

സയിദ് മുഷ്താഖ് അലി ട്രോഫി ടി20 ക്രിക്കറ്റില്‍ ഉജ്വലഫീല്‍ഡിങ് പ്രകടനവുമായി കര്‍ണാടക നായകന്‍ വിനയ് കുമാര്‍. പഞ്ചാബിനെതിരായ മത്സരത്തിലായിരുന്നു ബൗളറായ വിനയ്കുമാറിന്റെ ഫീല്‍ഡിങ്. പഞ്ചാബിന്റെ ഗുര്‍കിരാത് സിങാണ് വിനയ്കുമാറിന്റെ ഫീല്‍ഡിങ്ങില്‍ പുറത്തായത്.

മിഡ്ഓഫില്‍ നിന്ന് ഓടിവന്ന വിനയ്കുമാര്‍ ഉഗ്രന്‍ ഡൈവിങ്ങിലൂടെ സ്റ്റമ്പ് തെറിപ്പിക്കുകയായിരുന്നു. 1992ല്‍ ബ്രിസ്‌ബെയിന്‍ ലോകകപ്പില്‍ പാകിസ്താനെതിരെ ദക്ഷിണാഫ്രിക്കയുടെ ഫീല്‍ഡിങ് മജീഷ്യന്‍ ജോണ്ടി റോണ്ട്‌സും സമാനമായ നിലയില്‍ പുറത്താക്കിയിരുന്നു. അന്ന് ഇന്‍സമാമുല്‍ ഹഖായിരുന്നു ജോണ്ടിയുടെ മിന്നല്‍ ഫീല്‍ഡില്‍ പുറത്തായത്.