ടിപി വധഗൂഢാലോചന കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍

single-img
24 January 2018

ടിപി ചന്ദ്രശേഖരൻ വധശ്രമ ഗൂഢാലോചന കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സർക്കാർ. സമാനമായ രണ്ട് പരാതികളിൽ നേരത്തെ അന്വേഷണം നടത്തിയിട്ടുണ്ട്.

ഇതിനിടെ ഇന്ന് പരിഗണിക്കാനിരുന്ന കേസ് ഹൈക്കോടതി ഫെബ്രുവരി 14-ലേക്ക് മാറ്റി. കെകെ.രമയയുടെ അഭിഭാഷകന്റെ അപേക്ഷയിലാണ് കേസ് മാറ്റിയത്. സമാനമായ കേസുകളില്‍ നേരത്തെ വിശദമായി അന്വേഷണം നടത്തിയതിനാല്‍ സിബിഐ അന്വേഷണം വേണ്ടെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ജസ്റ്റിസ് കമാല്‍പാഷയുടെ ബെഞ്ചാണ് കേസ് പരിഗണിക്കുക.

നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ചില സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. നിയമപരമായി ചില വ്യക്തത ഇതില്‍ വേണമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.