നടൻ ശ്രീനിവാസനു മസ്തിഷ്കാഘാതം: ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

single-img
24 January 2018

കൊച്ചി: നടനും സംവിധായകനും തിരക്കഥാകൃത്തുമായ നടൻ ശ്രീനിവാസനെ (61)​ മസ്തിഷ്കാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തത്.

ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരിക്കുന്ന ശ്രീനിവാസന്റെ ആരോഗ്യനില ഡോക്ടർമാർ നിരീക്ഷിച്ചു വരികയാണ്. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.