മരണത്തിന്റെ വക്കില്‍ നിന്ന് ഒരാളുടെ അദ്ഭുതകരമായ രക്ഷപ്പെടല്‍: വീഡിയോ കാണാം

single-img
24 January 2018

അമേരിക്കയിലെ മിഷിഗണ്ണിലെ ടോ ട്രക്ക് ഡ്രൈവര്‍ മരണത്തിന്റെ വക്കില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. മഞ്ഞു പെയ്ത് തെന്നികിടക്കുന്ന റോഡില്‍ നിന്നുപോയൊരു വാഹനത്തെ കെട്ടിവലിച്ചുകൊണ്ടു പോകുന്നതിനാണ് ടോ ട്രക്ക് എത്തിയത്.

മഞ്ഞില്‍ വാഹനങ്ങളുടെ നിയന്ത്രണം എളുപ്പത്തില്‍ നഷ്ടപ്പെടും എന്നറിയാവുന്ന പൊലീസ് ട്രക്കിന് സംരക്ഷണമേകാന്‍ പിന്നില്‍ തന്നെ നില ഉറപ്പിച്ചു. എന്നാല്‍ നിയന്ത്രണം നഷ്ടപ്പെട്ട് അമിത വേഗത്തിലെത്തിയ കാര്‍ ട്രക്കില്‍ ഇടിച്ചു കയറുകയായിരുന്നു. ഒരു നിമിഷത്തിന്റെ വ്യത്യാസത്തിലാണ് ഡ്രൈവറെ ഇടിക്കാകെ കാര്‍ ട്രക്കില്‍ ഇടിച്ചു നിന്നത്. ഭാഗ്യകൊണ്ട് മാത്രമാണ് രക്ഷപ്പട്ടത് എന്നാണ് ഡ്രൈവറുടെ പക്ഷം.