കാസർകോട് 72 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ പ്രതികളെ രക്ഷിക്കാൻ പോലീസ് ഒത്തു കളിയോ?

single-img
24 January 2018

കാസർകോട് ബ​ട്ടി​പ്പ​ദ​വി​ലെ കു​റ്റി​ക്കാ​ട്ടി​ൽ സൂ​ക്ഷി​ച്ച 72 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ കേ​സി​ൽ അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്തി​യി​ല്ല. മൂ​ന്നു​മാ​സം മു​ന്പാ​ണ് മ​ഞ്ചേ​ശ്വ​രം പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യിൽ വി​ൽ​പ്പന​യ് ക്കാ​യി സൂ​ക്ഷി​ച്ച 72 കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. അ​ന്വേ​ഷ​ണം ഉടൻ ത​ന്നെ കാ​സ​ർ​ഗോ​ഡ് നാ​ർ​ക്കോ​ട്ടി​ക് സെ​ല്ലി​ന് കൈ​മാ​റി​യി​രു​ന്നു.

മൂ​ന്നും ര​ണ്ടും കി​ലോ​ക​ളു​ടെ പാ​ക്ക​റ്റു​ക​ളി​ലാ​യി എ​ട്ടു ബാ​ഗു​ക​ളി​ലാ​ക്കി​യാ​യി​രു​ന്നു ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. എ​ട്ടു കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് വി​ൽ​പ്പന ന​ട​ത്തു​ന്ന​തി​നാ​യാ​ണ് ഇ​വ സൂ​ക്ഷി​ച്ച​തെ​ന്നാ​ണ് നി​ഗ​മ​നം.

ആ​ന്ധ്ര​യി​ൽ നി​ന്നാ​ണ് ക​ഞ്ചാ​വ് കൊ​ണ്ടു​വ​ന്ന​തെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​രു​ന്നു. എ​ന്നാ​ൽ ക​ഞ്ചാ​വ് ക​ട​ത്ത് സം​ഘ​ത്തെ പോ​ലീ​സി​ന് ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​തോ​ടെ അ​ന്വേ​ഷ​ണം നി​ല​യ്ക്കു​ക​യാ​യി​രു​ന്നു. ഈ പ്രദേശങ്ങളിൽ കഞ്ചാവ് സംഘം വൻ മാഫിയാ സംഘമായി മാറിയിട്ടുണ്ട്.

നാട്ടുകാരുടെ പരാതിയെ തുടർന്നാണ് റെയിഡ് നടന്നത്. എന്നാൽ ലക്ഷക്കണക്കിന് രൂപയുടെ കഞ്ചാവ് വേട്ട നടത്തിയിട്ടും പ്രതികളെ പിടികൂടാത്തതിനുപിന്നിൽ ഉന്നത പോലീസ് ഇടപെടൽ ഉണ്ടെന്ന ആക്ഷേപമാണ് നാട്ടുകാർ ഉയർത്തുന്നത്. എന്നാൽ അന്വേഷ്ണം തുടരുന്നുണ്ടെന്ന് പോലീസ് പറയുന്നു.