ഉപഭോക്താക്കളെ ഞെട്ടിച്ച് റിപ്പബ്ലിക് ദിന ഓഫറുമായി ജിയോ

single-img
24 January 2018

ഉപഭോക്താക്കളെ ഞെട്ടിച്ച് കൊണ്ട് റിപ്പബ്ലിക് ദിന സമ്മാനവുമായി രംഗത്തെത്തിയിരിക്കുകയാണ് റിലയൻസ് ജിയോ. ഒരു ജി.ബി ഡാറ്റാ ദിനംപ്രതി ഓഫറുള്ളവർക്ക് ഇനിമുതൽ 1.5 ജി.ബി ഉപയോഗിക്കാൻ പറ്റുന്ന ഓഫറാണ് ജിയോ അവതരിപ്പിക്കുന്നത്.

1.5 ജി.ബി ഡാറ്റ ഓഫറുള്ളവർക്ക് 2 ജി.ബി ഡാറ്റ ലഭിക്കും. 149 മുതൽ 498 രൂപവരെയുള്ള എട്ട് ഡാറ്റ ഓഫർ പ്ലാനുകളാണ് ജിയോ അവതരിപ്പിക്കുന്നത്.

ജനുവരി 26ന് രാത്രി 12 മണി മുതൽ ഓഫർ പ്രാബല്യത്തിൽ വരും. നിലവിലുള്ള ഓഫറുകൾ തീരുന്നതിന് അനുസരിച്ചാണ് പുതിയ ഓഫർ ലഭ്യമാകുക. നിലവിലെ ഓഫർ റദ്ദാക്കണമെങ്കിൽ മൈ ജിയോ ആപ്ലിക്കേഷൻ വഴി സാദ്ധ്യമാകും.

റീചാർജ് നിരക്കുകൾ കുത്തനെ കുറച്ചു കൊണ്ട് റിലയൻസ് ജിയോ നേരത്തെ തങ്ങളുടെ ഉപയോക്താക്കൾക്ക് പുതുവർഷ സമ്മാനം നൽകിയിരുന്നു. നൽകുന്ന തുകയുടെ 100%വും തിരിച്ച് കൊടുത്തും ജിയോ ഉപയോക്താക്കളെ ഞെട്ടിച്ചിരുന്നു.