അമേരിക്കയിലും കാനഡയിലും സൂനാമി മുന്നറിയിപ്പ്

single-img
23 January 2018

അമേരിക്കയിലെ അലാസ്‌കയില്‍ വന്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 8.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായതെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. പ്രാദേശിക സമയം ഒന്നരയോടെയാണ് വന്‍ ഭൂചലനമുണ്ടായത്.

ഇതേ തുടര്‍ന്ന് അമേരിക്കയിലെ പടിഞ്ഞാറന്‍ തീരത്തും കാനഡയുടെ തീരങ്ങളിലും കാലിഫോര്‍ണിയയിലും യുഎസ് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സുനാമി മുന്നറിയിപ്പ് നല്‍കി. ഈ മേഖലയില്‍ താമസിക്കുന്നവരോട് മാറി താമസിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അലാസ്‌കയിലുണ്ടായ ഭൂചലനം കണക്കിലെടുത്ത് അപകടകരമായ സുനാമി തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നും സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നു യുഎസ് സൂനാമി വാണിങ് സിസ്റ്റം അറിയിച്ചു.