വീണ്ടും പുതിയ ലുക്കില്‍ ലാലേട്ടന്‍

single-img
23 January 2018

Hi Friends, as you all know I'm currently in Mumbai, at the shooting location of my new film directed by Ajoy Varma and…

Posted by Mohanlal on Monday, January 22, 2018

തടി കുറഞ്ഞതിന് ശേഷമുള്ള മോഹന്‍ലാലിന്റെ ഏത് പുതിയ ചിത്രവും ആരാധനയോടെയാണ് ആരാധകര്‍ വരവേല്‍ക്കുന്നത്. മുംബൈയില്‍ ഷൂട്ടിങ് ആരംഭിച്ച സിനിമയിലെ പുതിയലുക്കും നിമിഷങ്ങള്‍ക്കകം വൈറലായി. അജോയ്‌വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന് പ്രധാന്യം നല്‍കുന്നതാണെന്ന് മോഹന്‍ലാല്‍ പുതിയ പോസ്റ്റില്‍ സാക്ഷ്യപ്പെടുത്തുന്നു.

‘ഇതൊരു ത്രില്ലിങ് ആക്ഷന്‍ സിനിമയാണ്. ആക്ഷനും സാഹസികതയും എല്ലാം നിറഞ്ഞ ഒരു സിനിമ’ അദ്ദേഹം കുറിച്ചു.
സാഹസികത നിറഞ്ഞ രംഗങ്ങളുള്ള സിനിമയുടെ ചിത്രീകരണത്തിനായി മോഹന്‍ലാല്‍ മുംബൈയിലാണിപ്പോള്‍. ഓറഞ്ച് ടീഷര്‍ട്ടും ജാക്കറ്റും ജീന്‍സും താടിയുമുള്ള ചുറുചുറക്കുള്ള മോഹന്‍ലാലിനെ കണ്ട സന്തോഷത്തിലാണ് ആരാധകര്‍.