ഭാവനയുടെ വിവാഹത്തിന് അമ്മയ്ക്കും ഇന്നസെന്റിനും ക്ഷണമില്ല: വിളിച്ചത് മമ്മൂട്ടിയെ മാത്രം സിദ്ദിഖ് വിളിച്ചില്ലെങ്കിലും എത്തി; ആശംസകള്‍ നേരാന്‍ ചലച്ചിത്ര പ്രവര്‍ത്തകരുടെ ഒഴുക്ക്

single-img
23 January 2018

https://www.youtube.com/watch?v=SODVWU6uTu0

തൃശൂര്‍ ലുലു കണ്‍വന്‍ഷന്‍ സെന്ററിലേക്ക് ഇന്നലെ രാത്രി ഭാവനയ്ക്ക് ആശംസകള്‍ നേരാന്‍ ചലച്ചിത്ര പ്രവര്‍ത്തകരുടെ ഒഴുക്കായിരുന്നു. നടി ഭാവന ഒരുക്കിയ കല്യാണ വിരുന്നില്‍ പങ്കെടുക്കാന്‍ നിരവധി നടീ നടന്‍മാര്‍ എത്തി. വൈകിട്ട് ഏഴുമണിയോടെ മമ്മൂട്ടിയും ഭാവനയ്ക്ക് ആശംസകള്‍ നേരാനെത്തി.

സിബി മലയില്‍, കമല്‍, പൃഥ്വിരാജ്, ടൊവീനോ തോമസ്, വിനീത്, മനോജ് കെ ജയന്‍, അനൂപ് മേനോന്‍, റീമ കല്ലിങ്ങല്‍, അര്‍ച്ചന കവി, രമ്യ നമ്പീശന്‍, മിയ, കൃഷ്ണപ്രഭ , കെ.പി.എ.സി. ലളിത, സംവിധായകന്‍ ഹരിഹരന്‍ , വിനയന്‍ ,സജി സുരേന്ദ്രന്‍, ബൈജു കൊട്ടാരക്കര, ലിബര്‍ട്ടി ബഷീര്‍… ഇങ്ങനെ പോകുന്നു പ്രമുഖരുടെ നിര. മഞ്ജു വാര്യര്‍ അടക്കം പകലുടനീളം ഭാവനയ്‌ക്കൊപ്പം ചെലവഴിച്ചു.

അതേസമയം വിവാഹത്തിന് താരസംഘടനയായ അമ്മയ്‌ക്കോ അതിന്റെ പ്രസിഡന്റ് ഇന്നസെന്റ് അടക്കമുള്ളവര്‍ക്കോ ക്ഷണമില്ല. ക്ഷണിച്ചത് മമ്മൂട്ടിയെ മാത്രമാണ്. തിങ്കളാഴ്ച രാത്രി കണ്‍വന്‍ഷന്‍ സെന്ററിലെത്തിയ മമ്മൂട്ടി ഭാവനയെയും വരന്‍ നിവിനെയും കണ്ടശേഷം പെട്ടെന്ന് തന്നെ മടങ്ങുകയായിരുന്നു.

അമ്മ എക്‌സിക്യൂട്ടീവ് അംഗമായ സിദ്ദിഖ് രാവിലെ ജവഹര്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ ചടങ്ങിലാണ് പങ്കെടുത്തത്. ചെറുപ്പം മുതല്‍ കാണുന്ന കുട്ടിയാണെന്നായിരുന്നു സിദ്ദിഖിന്റെ പ്രതികരണം. തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.

ഇന്നലെ രാവിലെ 9.30നാണ് കന്നഡ സിനിമാ നിര്‍മാതാവ് നവീന്‍ ഭാവനയുടെ കഴുത്തില്‍ താലിചാര്‍ത്തിയത്. വധൂവരന്മാരുടെ അടുത്ത ബന്ധുക്കളും സൃഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഭാവനയുടെ അമ്മ പുഷ്പ, സഹോദരന്‍ ജയദേവന്‍, മാതൃസഹോദരി മാധവിക്കുട്ടി, മകന്‍ രാജേഷ് മേനോന്‍ എന്നിവര്‍ ബന്ധുക്കളെയും മറ്റും സ്വീകരിച്ചു. ക്ഷേത്രത്തിനു ചുറ്റും പോലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

https://www.youtube.com/watch?v=7xevEVJrVBc
https://www.youtube.com/watch?v=_9o-nW2IgAU