യുഎഇയില്‍ ശക്തമായ പൊടിക്കാറ്റ്; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

single-img
22 January 2018


ദുബായ്: യുഎഇയില്‍ ശക്തമായ തണുപ്പും പൊടിക്കാറ്റും. വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. താപനില 15 ഡിഗ്രി സെല്‍ഷ്യസ് താഴ്ന്നു. പൊടിക്കാറ്റില്‍ ദൂരക്കാഴ്ച കുറയുന്നതിനാല്‍ വാഹനങ്ങള്‍ വേഗം കുറച്ച് ഓടിക്കാനാണ് നിര്‍ദ്ദേശം.

ചിലസ്ഥലങ്ങളില്‍ 10 മുതല്‍ 15 ഡിഗ്രി സെല്‍ഷ്യസ് വരെയായിരുന്നു താപനില. പുലര്‍ച്ചെ തുടങ്ങിയ തണുപ്പ് കാറ്റ് വൈകീട്ടും തുടര്‍ന്നു. ചിലസ്ഥലങ്ങളില്‍ നേരിയ മഴയും ലഭിച്ചു. സാധാരണ സ്ഥലങ്ങളില്‍ 10 മുതല്‍ 15 വരെയും മലനിരകളില്‍ ഏഴ് മുതല്‍ 12 ഡിഗ്രി സെല്‍ഷ്യസ് വരെയുമാണ് താപനില രേഖപ്പെടുത്തിയത്.