താരപരിവേഷങ്ങളില്ലാതെ സൂര്യയും കുടുംബവും: വീട്ടുജോലിക്കാരന്റെ വിവാഹം നടത്തി

single-img
22 January 2018

ചെന്നൈ: ജോലിക്കാരന്റെ വിവാഹത്തിന് സൂര്യ കുടുംബ സമേതം എത്തിയതിന്റെ വീഡിയോയും ഫോട്ടോകളുമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. താരപരിവേഷങ്ങളൊന്നുമില്ലാതെ എത്തിയ കുടുംബം വിവാഹ ചടങ്ങുകളിലുടനീളം സാന്നിധ്യമായി. സൂര്യയാണ് താലി കൈമാറിയത്. കാര്‍ത്തി, ജ്യോതിക, അച്ഛന്‍ ശിവകുമാര്‍, അമ്മ എന്നിവരും ഉണ്ടായിരുന്നു. തിരുപ്പതിയിലായിരുന്നു വിവാഹ ചടങ്ങുകള്‍.