സ്മിത്തിന്റെ വിക്കറ്റ്: വിവാദം പുകയുന്നു

single-img
22 January 2018

ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് പുറത്തായതിനെ ചൊല്ലി വിവാദം. മാര്‍ക്ക് വുഡ് എറിഞ്ഞ 34ാം ഓവറിലാണ് സംഭവം. സ്മിത്തിന്റെ ബാറ്റില്‍ തട്ടിയ പന്ത് വിക്കറ്റ് കീപ്പര്‍ കൈപ്പിടിയിലൊതുക്കി. അമ്പയര്‍ ഔട്ട് വിളിക്കുകയും ചെയ്തു.

വിക്കറ്റില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് മൂന്നാം അമ്പയര്‍ക്ക് വിട്ടു. പന്ത് നിലത്ത് തട്ടിയെന്നും അല്ലെന്നും പറയാവുന്ന തരത്തിലായിരുന്നു റിപ്ലേകള്‍. ഏതായാലും മൂന്നാം അമ്പയറും ഔട്ട് വിളിച്ചു. മത്സരത്തില്‍ 16 റണ്‍സിന് ഇംഗ്ലണ്ട് ജയിച്ചു. ആസ്‌ട്രേലിയക്ക് പരമ്പരയും നഷ്ടമായി. ഇതോടെയാണ് വിവാദം ഉടലെടുത്തത്.