ശക്തമായ കാറ്റില്‍ വിമാനം ആടിയുലഞ്ഞു: ഒടുവില്‍ സാഹസിക ലാന്‍ഡിങ്: അമ്പരപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

single-img
22 January 2018

വ്യാഴാഴ്ച ഇറ്റലിയിലെ ബൊലോണിയില്‍ നിന്നും ജര്‍മനിയിലെ ഡുസല്‍ഡോര്‍ഫിലേക്ക് വന്ന വിമാനമാണ് കാറ്റില്‍ ആടിയുലഞ്ഞ് ലാന്‍ഡ് ചെയ്തത്. ലാന്‍ഡിങിന് ഒരുങ്ങിയ വിമാനം കാറ്റില്‍ ശക്തമായി ആടിയുലയുകയായിരുന്നു.

പല തവണ താഴ്ന്നപ്പോഴും കാറ്റിന്റെ ശക്തിയില്‍ വിമാനം വശങ്ങളിലേക്ക് പോകുകയായിരുന്നു. എന്നാല്‍ വളരെ സാഹസികമായി പൈലറ്റ് വിമാനം ലാന്‍ഡ് ചെയ്യുകയായിരുന്നു. വിമാനത്താവളത്തില്‍ സ്ഥാപിച്ചിരുന്ന പ്ലെയിന്‍ സ്‌പോട്ടറില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നത്.