നോട്ട് നിരോധനവും ജിഎസ്ടിയും സാമ്പത്തിക പ്രതിസന്ധിക്കിടയാക്കിയെന്ന് ഗവർ‌ണർ

single-img
22 January 2018

നോട്ട് നിരോധനവും ജി.എസ്.ടിയും കേന്ദ്ര സർക്കാർ തിടുക്കപ്പെട്ട് നടപ്പാക്കിയത് സാമ്പത്തിക പ്രതിസന്ധിക്ക് ഇടയാക്കിയെന്ന് ഗവർ‌ണർ ജസ്‌റ്റിസ് പി.സദാശിവം പറഞ്ഞു. നിയമസഭയുടെ ബഡ്‌ജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

മാനുഷിക വിഭവശേഷിയിൽ യുഎൻ മാനദണ്ഡമനുസരിച്ച് കേരളം രാജ്യത്ത് ഒന്നാമതെന്നും അഴിമതി രഹിത സംസ്ഥാനമെന്ന്‌ വിലയിരുത്തലുണ്ടെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. 100,% വൈദ്യുതീകരണവും വെളിയിട വിസർജ്യ വിമുക്തവുമായ സംസ്ഥാനമാണ് കേരളമെന്നും ട്രാൻസ്ജന്റർ വിഭാഗത്തിന് നൽകിയ പരിഗണനയിലും ഒന്നാമതാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

അന്യസംസ്ഥാന തൊഴിലാളികൾക്ക് കേരളത്തില്‍ ഒരു ഭീഷണിയും ഇല്ലെന്നും അത്തരം പ്രചരണങ്ങൾ അപലപനീയമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽനിന്ന്

*പൊലീസിൽ വനിതകളുടെ സാന്നിദ്ധ്യം 25 ശതമാനമാക്കും
* ഓഖി ദുരന്തത്തിൽ പെട്ട് കാണാതായവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകി
*ഓഖി ദുരന്തം സർക്കാർ മികച്ച രീതിയിൽ നേരിട്ടു,​ ദുരന്തനിവാരണം കാര്യക്ഷമമാക്കണം
*കേരള മോഡൽ വികസനം അന്താരാഷ്ട്ര ശ്രദ്ധ നേടി
*100 ശതമാനവും വെളിയിട വിസർജ്ജ മുക്ത സംസ്ഥാനമായി കേരളം മാറി
*100% വൈദ്യുതീകരണം നടപ്പാക്കി
*മാനവശേഷിയിൽ രാജ്യത്ത് കേരളം ഒന്നാമത്
*ക്രമസമാധാന നില മികച്ച നിലയിൽ
*ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം അഴിമതിരഹിത സംസ്ഥാനമാണ്
*അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിൽ സുരക്ഷിതർ
*കാലാവസ്ഥാ വ്യതിയാനവും പരിസര മലിനീകരണവും മറികടക്കണം
*വികസന കാഴ്ചപ്പാടിൽ പരിസ്ഥിതിയേയും പരിഗണിക്കണം